Join Whatsapp Group. Join now!

ജി യു പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ ഗോള്‍ഡന്‍ ജൂബിലി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉല്‍ഘാടനം ചെയ്തു

ജി യു പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ ഗോള്‍ഡന്‍ ജൂബിലി എം പി രാജ്മോ News, Kasargod, School, Golden Jubilee, Unnithan M P.
ഹിദായത്ത് നഗര്‍: (my.kasargodvartha.com 08.02.2020) ജി യു പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ ഗോള്‍ഡന്‍ ജൂബിലി എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉല്‍ഘാടനം ചെയ്തു. എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മാലതി സുരേഷ്, കബീര്‍, ജലീല്‍ പി എ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടന്നു. തുടര്‍ന്ന് കാവാലിയും മാജിക് ഷോയും അരങ്ങേറി.


സ്‌കൂളിന്റെ വികസനത്തിന് സര്‍ക്കാരിന്റെയും ജനപ്രധിനിതികളുടെയും ശ്രദ്ധയാകര്‍ശിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്നും 5 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും അതിനുള്ള സ്‌പോണ്‍സറെ കണ്ടെത്തിയെന്നും സംഘാടക സമിതി അറിയിച്ചു.

Keywords: News, Kasargod, School, Golden Jubilee, Unnithan M P.

Post a Comment