Join Whatsapp Group. Join now!

സ്‌നേഹഭവനത്തിന് കുറ്റിയടിച്ചു

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് സ്‌കൂളിലെ നിര്‍ധനയായ വിദ്യാര്‍ത്ഥിനിക്ക് നിര്‍മിച്ച് നല്‍കുന്ന സ്‌നേഹഭവനം പദ്ധതിക്ക് Stone laid for Snehabhavanam, Kerala, News,
ചെമ്മനാട്: (www.kasaragodvartha.com 06.02.2020)  ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് സ്‌കൂളിലെ നിര്‍ധനയായ വിദ്യാര്‍ത്ഥിനിക്ക് നിര്‍മിച്ച് നല്‍കുന്ന സ്‌നേഹഭവനം പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികള്‍ സഹപാഠിക്ക് നിര്‍മിച്ചു നല്‍കുന്ന വീടിന് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സി ടി അഹമ്മദലിയുടെ സാന്നിധ്യത്തില്‍ ചെമ്മനാട് ജമാഅത്ത് ഖത്വീബ് അബ്ദുര്‍ റഷീദ് മൗലവി കുറ്റിയടിച്ചു.


ചടങ്ങില്‍ ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ്, സ്‌കൂള്‍ കണ്‍വീനര്‍ നിയാസ് കെ.ടി, ട്രഷറര്‍ ബദറുല്‍ മുനീര്‍, എന്‍ എ സി എം എസ് ഖലീല്‍, ഒ എസ് എ പ്രസിഡണ്ട് മുഹമ്മദലി, സെക്രട്ടറി ഹാഫിസ്, അസ്ലം മച്ചിനടുക്കം, പി എം അബ്ദുല്ല, അസീസ് ചെമ്പിരിക്ക, സ്റ്റാഫ് സെക്രട്ടറി വിജയന്‍ മാസ്റ്റര്‍, സീനിയര്‍ അസിസ്റ്റന്റ് ഡോക്ടര്‍ സുകുമാരന്‍ നായര്‍, ഉമറുല്‍ ഫാറൂഖ്, നജ്മുദ്ദീന്‍, സതി ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ ജസിന്‍ ജിഫ, വിദ്യാര്‍ത്ഥികള്‍, പിടിഎ മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Stone laid for Snehabhavanam, Kerala, News, 

  < !- START disable copy paste -->  

Post a Comment