Join Whatsapp Group. Join now!

കാസര്‍കോട് സംയുക്ത ജമാഅത്തിന് പുതിയ ഭാരവാഹികള്‍: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രസിഡണ്ട്, ടി ഇ അബ്ദുല്ല ജനറല്‍ സെക്രട്ടറി, എന്‍ എ അബൂബക്കര്‍ ഹാജി ട്രഷറര്‍

കാസര്‍കോട് സംയുക്ത ജമാഅത്ത് പുതിയ ഭാരവാഹികളായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ (പ്രസിഡണ്ട്), ടി ഇ അബ്ദുല്ല ജനറല്‍ (സെക്രട്ടറി), എന്‍ എ അബൂബക്കര്‍ ഹാജി (ട്രഷറര്‍) Kerala, News, Religion, Kasaragod Samyuktha Jamaath office bearers
കാസര്‍കോട്: (www.kasaragodvartha.com 15.02.2020) കാസര്‍കോട് സംയുക്ത ജമാഅത്ത് പുതിയ ഭാരവാഹികളായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ (പ്രസിഡണ്ട്), ടി ഇ അബ്ദുല്ല ജനറല്‍ (സെക്രട്ടറി), എന്‍ എ അബൂബക്കര്‍ ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കാസര്‍കോട് ടൗണ്‍ ഹാളില്‍ സംയുക്ത ജമാഅത്ത് പരിധിയിലെ 103 ജമാഅത്തുകളിലെ ഭാരവാഹികള്‍ ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉത്‌ബോധന പ്രസംഗം നടത്തി. എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ടി ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. കെ ബി മുഹമ്മദ് കുഞ്ഞി റിപോര്‍ട്ട് അവതരിപ്പിച്ചു. എം എ അബൂബക്കര്‍ ഹാജി വരവു ചിലവ് കണക്ക് അവതരിപ്പിച്ചു. മൊയ്തീന്‍ കൊല്ലമ്പാടി നന്ദി പറഞ്ഞു.


മറ്റു ഭാരവാഹികള്‍: യഹ് യ തളങ്കര, ശംസുദ്ദീന്‍ ബായിക്കര, അബ്ദുല്‍ കരീം കോളിയാട്, മുഹമ്മദ് കുഞ്ഞി ചായിന്റടി (വൈസ് പ്രസിഡണ്ടുമാര്‍). കെ ബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്‌ള, എം എ അബ്ദുര്‍ റഹ് മാന്‍ ഹാജി ചൂരി (ജോ. സെക്രട്ടറിമാര്‍).

Keywords: Kerala, News, Religion, Kasaragod Samyuktha Jamaath office bearers  < !- START disable copy paste -->  

Post a Comment