Join Whatsapp Group. Join now!

ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി 13 മുതല്‍ 20 വരെ

ഉത്തരമലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് 2020 ഫെബ്രുവരി 13 മുതല്‍ 20 വരെ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും Kerala, News, Religion, Bandadukka Eniyadi Makham Uroos on Feb 13 to 20
കാസര്‍കോട്: (my.kasaragodvartha.com 11.02.2020) ഉത്തരമലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് 2020 ഫെബ്രുവരി 13 മുതല്‍ 20 വരെ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.15 മഖാം സിയാറത്തോടെ ഉറൂസിന് തുടക്കമാകും. 10.30ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി അബ്ദുല്‍ കരീം സഅദി പതാക ഉയര്‍ത്തും. വൈകുന്നേരം 7.30ന് മതപ്രസംഗ പരിപാടി സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ജുനൈദ് സഖാഫി വടകര എന്നിവര്‍ പ്രഭാഷണം നടത്തും.

14ന് വെള്ളിയാഴ്ച വൈകുന്നേരം 7.30ന് സയ്യിദ് മുഹമ്മദ് സാലിം സഖാഫി അല്‍ ബുഖാരി (ഏണിയാടി തങ്ങള്‍) പ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 15ന് ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ജുമാ മസ്ജിദ് അങ്കണത്തില്‍ കൂട്ടുപ്രാര്‍ത്ഥന നടക്കും. കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രവാചക സ്‌നേഹം എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുല്‍ വഹാബ് നഈമി കൊല്ലം പ്രഭാഷണം നടത്തും.


16ന് ഞായറാഴ്ച വൈകുന്നേരം 7.30ന് സയ്യിദ് സൈനുദ്ദീന്‍ സഖാഫി അല്‍ ബുഖാരി (കൂരിക്കുഴി തങ്ങള്‍) പ്രഭാഷണം നടത്തും. 17 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന മൗലീദ് മജ്‌ലിസിന് സയ്യിദ് മുഹമ്മദ് സാലിം അല്‍ ബുഖാരി (ഏണിയാടി തങ്ങള്‍) നേതൃത്വം നല്‍കും. വൈകുന്നേരം 7.30ന് നടക്കുന്ന ദുആ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ബുഖാരി കുന്നുംകൈ നേതൃത്വം നല്‍കും. തുടര്‍ന്ന് ഇവര്‍
അനുഭവിക്കാതെ മരിക്കില്ല എന്ന വിഷയത്തില്‍ അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ പ്രഭാഷണം നടത്തും.

18ന് ചൊവ്വാഴ്ച വൈകുന്നേരം 7.30ന് ദാമ്പത്യ ജീവിതത്തിന് വഴികാട്ടിയ ഇസ്‌ലാം എന്ന വിഷയത്തില്‍ നൗഫല്‍ സഖാഫി കളസ പ്രഭാഷണം നത്തും. 19ന് ബുധനാഴ്ച വൈകുന്നേരം 7.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് സാലിം അല്‍ ബുഖാരി (ഏണിയാടി തങ്ങള്‍) അധ്യക്ഷത വഹിക്കും. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം നിര്‍വ്വഹിക്കും. സന്താന പരിപാലനം എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. 20ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ആത്മീയ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി (കുറാ തങ്ങള്‍) നേതൃത്വം നല്‍കും. ജുനൈദ് സഖാഫി വടകര ഉത്‌ബോധനം നടത്തും. തുടര്‍ന്ന് മൗലീദ് പാരായണവും അന്നദാനത്തോടും കൂടി ഉറൂസ് സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഏണിയാടി മുദരിസ് സയ്യിദ് മുഹമ്മദ് സാലിം അല്‍ ബുഖാരി, ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം സഅദി, ജനറല്‍ സെക്രട്ടറി പി. മുഹമ്മദ് കുഞ്ഞി ഹാജി, ട്രഷറര്‍ എ ബി അഹ് മദ്, മുഹമ്മദ് ഹാജി എം കെ, എ ബി ഷാഫി, മുഹമ്മദ് കുഞ്ഞി ബേത്തലം, ലത്വീഫ് മൂല എന്നിവര്‍ സംബന്ധിച്ചു.

 
Keywords: Kerala, News, Religion, Bandadukka Eniyadi Makham Uroos on Feb 13 to 20  < !- START disable copy paste -->  

Post a Comment