Join Whatsapp Group. Join now!

അസ്മാഹുല്‍ ഹുസ്‌ന 7-ാം വാര്‍ഷിക സമ്മേളനം സമാപിച്ചു

കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ News, Kasargod, Mogral Puthur, Asmaul Husna, Anniversary, Unnithan M P inaugurates GUPS Hidayath Nagar Golden Jubilee.
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 08.02.2020) കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടത്തി വരാറുള്ള അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്റെ 7-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി. ആയിരങ്ങള്‍ സംബന്ധിച്ച പ്രാര്‍ത്ഥന മജ്‌ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ നേതൃത്വം നല്‍കി. ഹാഫിള് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങളുടെ അധ്യക്ഷതയില്‍ സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഹമീദ് ഫൈസി കില്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ ബി മൊയ്തു സഅദി ചേരൂര്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.


സയ്യിദ് സീതിക്കോയ തങ്ങള്‍, സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, തമീം അഹ്‌സനി മജല്‍,വി പി അബ്ദുള്ള ഫൈസി, കാദിര്‍ സഖാഫി ദാറുന്നാജാത്ത്, ശബീര്‍ അശ്അരി, റഊഫ് ഹിമമി സഖാഫി, അബ്ദുല്‍ സലാം സഅദി, ലതീഫ് അംജദി, കരീം മുസ്ലിയാര്‍, അബ്ദുള്ള മുസ്ലിയാര്‍, ശഫീഖ് സഅദി, ശഫീഖ് ഹിമമി സഖാഫി, ബാദുഷ ഹാദി സഖാഫി, ഹകീം സഖാഫി, സ്വാലിഹ് ജൗഹരി, സാജിദ് സഖാഫി, റഫീഖ് ഹാജി, കബീര്‍ മഠം, ഔഫ് ഹാജി, എ കെ കമ്പാര്‍, ഹസൈനാര്‍ ചൗക്കി, പയ്യക്കി മുഹമ്മദ് ഹാജി, അബൂബക്കര്‍ ഹാജി, സകരിയ്യ മഠം, അബ്ദുള്ള കുഞ്ഞി ഹാജി, സുലൈമാന്‍ കുഞ്ചാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Keywords: News, Kasargod, Mogral Puthur, Asmaul Husna, Anniversary, Unnithan M P inaugurates GUPS Hidayath Nagar Golden Jubilee.

Post a Comment