Join Whatsapp Group. Join now!

സാദിഖ് മെമ്മോറിയല്‍ പത്താമത് സ്വര്‍ണ മെഡലുകള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

മികച്ച മാതൃകാ വിദ്യാര്‍ത്ഥിയായിരുന്ന അന്തരിച്ച എം എ സാദിഖ് തായലങ്ങാടിയുടെ സ്മരണക്ക് സാദിഖ് മെമ്മോറിയില്‍ ഫൗണ്ടേഷന്‍ Kerala, News, Sadiq Memorial gold medal distributed
കാസര്‍കോട്: (my.kasargodvartha.com 24.01.2020) മികച്ച മാതൃകാ വിദ്യാര്‍ത്ഥിയായിരുന്ന അന്തരിച്ച എം എ സാദിഖ് തായലങ്ങാടിയുടെ സ്മരണക്ക് സാദിഖ് മെമ്മോറിയില്‍ ഫൗണ്ടേഷന്‍ ഏറ്റവും മികച്ച രണ്ട് വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡലുകളും പുരസ്‌കാരങ്ങള്‍ക്കും കൈമാറി. തായലങ്ങാടിയില്‍ നടന്ന ചടങ്ങില്‍ വെച്ച് തായലങ്ങാടി ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് ഷംസുദ്ദീന്‍ ബായിക്കര മുഹമ്മദ് തല്‍ഹ, ഫാത്തിമ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ മെഡലുകളും പുരസ്‌കാരങ്ങളും സമ്മാനിച്ചു.

നൗഷാദ് കരിപ്പൊടി സ്വാഗതം പറഞ്ഞു. ഷുക്കൂര്‍ മൗലവി അധ്യക്ഷത വഹിച്ചു. മുജീബ് അഹ് മദ്, എം.എ ഷാഫി, അബ്ദുര്‍ റഹ് മാന്‍ ഫൈസി പ്രസംഗിച്ചു. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ സമദ് മൗലവി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, റാഷിദ് പൂരണം, ടി.എ ലത്തീഫ് തായലങ്ങാടി, ബഷീര്‍ പുതിയപുര, അഹ് മദ് ഡ്രീം ടെക്‌സ്, ഷൗക്കത്ത് കൊച്ചി, റിയാസ് കെ ബി, ഹാരിസ് കമ്പിളി, ജാഫര്‍ കമാല്‍, ഹാരിസ് സീനത്ത്, റുവൈസ് ഗുഡ് വില്‍, അബു മെഡിക്കല്‍, അജീര്‍, നഈം, നൗഷാദ് ബായിക്കര, നിയാസ്, അബ്ദുല്ല ഫിര്‍ദൗസ്, റസാഖ് കുണ്ടില്‍, അറഫാത്ത്, അബ്ദുല്ല മൗലവി, നാസര്‍ കൊച്ചി, താജുദ്ദീന്‍, ബി.യു മുഹമ്മദ്, ഫസല്‍ റഹ് മാന്‍, റാഷിദ്, മുസമ്മില്‍, നിസാമുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Sadiq Memorial gold medal distributed
  < !- START disable copy paste -->   

Post a Comment