Join Whatsapp Group. Join now!

വികസനത്തിന്റെ മതേതര രാഷ്ട്രീയം; സെമിനാര്‍ ഞായറാഴ്ച

റോട്ടറി ഇന്റര്‍നാഷണല്‍ കണ്ണൂര്‍ റീജിയന്‍ 3 സംഘടിപ്പിക്കുന്ന സെമിനാര്‍ ജനുവരി 19ന് ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ബേക്കല്‍ ബീച്ച് Kerala, News, Rotary Kannur Region 3 seminar on Sunday
കാസര്‍കോട്: (my.kasargodvartha.com 16.01.2020) റോട്ടറി ഇന്റര്‍നാഷണല്‍ കണ്ണൂര്‍ റീജിയന്‍ 3 സംഘടിപ്പിക്കുന്ന സെമിനാര്‍ ജനുവരി 19ന് ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വികസനത്തിന്റെ മതേതര രാഷ്ട്രീയം എന്ന വിഷയത്തെ ആധാരമാക്കിയാണ് സെമിനാര്‍.

റോട്ടറി അന്തര്‍ ദേശീയ സേവന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോക സമാധാനത്തിന് വേണ്ടിയുള്ള സേവനം. പ്രാദേശികമായി സാധാരണക്കാരില്‍ സ്‌നേഹം ഊട്ടി ഉറപ്പിക്കുന്നതിനും വിദ്വേഷമില്ലാതെ സമാധാനമായി ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സന്ദേശം നല്‍കുകയാണ് സെമിനാറിലൂടെ ലക്ഷ്യം വെക്കുന്നത്. വികസനത്തിന്റെ മതേതര രാഷ്ട്രീയം എന്ന വിഷയം തെരെഞ്ഞെടുത്തത് പ്രസ്തുത അന്താരാഷ്ട്ര റോട്ടറി വിഷയത്തില്‍ ഊന്നിയാണ്.

സെമിനാറില്‍ പത്രപ്രവര്‍ത്തകനായ ഡോ. സി. ബാലന്‍ മോഡറേറ്റര്‍ ആയിരിക്കും. മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. വി പി പി മുസ്തഫ, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ വിഷയത്തെ അധികരിച്ച് സംസാരിക്കും. റോട്ടറി കണ്ണൂര്‍ റീജിയന്റെ കീഴിലുള്ള കാസര്‍കോട് റോട്ടറിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. മറ്റ് ക്ലബ്ബുകളായ കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് മിഡ് ടൗണ്‍, നീലേശ്വരം, ഒടയംചാല്‍, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ എന്നീ ക്ലബ്ബുകള്‍ സഹസംഘാടകരാണ്.

വാര്‍ത്താ സമ്മേളനത്തില്‍ റോട്ടറി കണ്ണൂര്‍ റീജിനല്‍ കോര്‍ഡിനേറ്റര്‍ എം ടി ദിനേശ്, അസി. ഗവര്‍ണര്‍ എം കെ രാധാകൃഷ്ണന്‍, ഡോ. ജനാര്‍ദന നായിക്ക്, ഡോ. ശ്രീധര്‍ റാവു എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Rotary Kannur Region 3 seminar on Sunday
  < !- START disable copy paste -->   

Post a Comment