കാഞ്ഞങ്ങാട്: (www.kasaragodvartha.com 28.01.2020) കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ ജില്ലാ വിപുലീകരണ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നുള്ള റീട്ടെയില്‍ ഫുട്ട് വെയര്‍ വ്യാപാരികള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഉദ്ദേശവും ലക്ഷ്യവും എന്ന വിഷയത്തില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് എം എന്‍ മുജീബ് റഹ് മാന്‍ ക്ലാസെടുത്തു.
കാസര്‍കോട് ജില്ലാ കമ്മിറ്റി വിപുലീകരണ നടപടികള്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് നൗഷല്‍ തലശ്ശേരി നിയന്ത്രിച്ചു. സംസ്ഥാന നേതാക്കളായ നാസര്‍ മലപ്പുറം, ഗംഗാധരന്‍, സവാദ്, ഹക്കീം, ജാഫര്‍, മുസ്തഫ, ജില്ലാ സെക്രട്ടറി ഷരീഖ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് ഹമീദ് ബാറക അധ്യക്ഷത വഹിച്ചു. കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് തയ്യിബ് പൂച്ചക്കാട് സ്വാഗതവും ജില്ലാ ട്രഷറര്‍ നിയാസ് കാസര്‍കോട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Retail Footwear Association District convention conducted < !- START disable copy paste -->