കാഞ്ഞങ്ങാട്: (my.kasargodvartha.com 27.01.2020) സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ പാന്‍ടെക്ക് ജില്ലയിലെ പതിനഞ്ചോളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുറിയനാവിയും, ഡി.വൈ.എസ്.പി. ഓഫീസില്‍ പോലീസുകാര്‍ക്കായി നടത്തിയ പരിശീലനം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറും, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാര്‍ക്ക് നടത്തിയ പരിശീലനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സരസ്വതിയും ഉദ്ഘാടനം ചെയ്തു.
പരിശീലന പരിപാടികള്‍ പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ നേതൃത്വം നല്‍കി. റിസോര്‍സ് പേഴ്‌സണ്‍മാരായ പാറയില്‍ അബൂബക്കര്‍, രാജന്‍ കൊടക്കാട്, സി.പി.വി. വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
പരിശീലന പരിപാടികള്‍ പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ നേതൃത്വം നല്‍കി. റിസോര്‍സ് പേഴ്‌സണ്‍മാരായ പാറയില്‍ അബൂബക്കര്‍, രാജന്‍ കൊടക്കാട്, സി.പി.വി. വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Pantech awareness program conducted