Kerala

Gulf

Chalanam

Obituary

Video News

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം

കാസര്‍കോട്: (my.kasargodvartha.com 22.01.2020) മതമൈത്രിക്ക് ഏറെ പേരുകേട്ട നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയുടെ സ്മരണക്കായി രണ്ട് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം. രാവിലെ  മഖാം പരിസരത്ത് നെല്ലിക്കുന്ന് മുദരീസ് അബ്ദുല്‍ ഖാദര്‍ മിസ്ബാഹി അല്‍ കാമിലി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹാജി എന്‍ കെ അബ്ദുര്‍ റഹ് മാന്‍ പതാക ഉയര്‍ത്തി.

ഖത്തീബ് ജി.എസ് അബ്ദുര്‍ റഹ് മാന്‍ മദനി, ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ എ, ട്രഷറര്‍ എന്‍.എ. ഹമീദ് നെല്ലിക്കുന്ന്, വളണ്ടിയര്‍ കോ ജനറല്‍ ക്യാപ്റ്റന്‍ കുഞ്ഞാമു കട്ടപ്പണി, ജനറല്‍ സെക്രട്ടറി വളണ്ടിയര്‍ കോര്‍ അബ്ദു തൈവളപ്പ്, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി.എം കുഞ്ഞാമു തൈവളപ്പ്, ജനറല്‍ സെക്രട്ടറി എന്‍.എ. അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ ടി.എ. മഹ് മൂദ് ബങ്കരക്കുന്ന്, ശ്രീകുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികര്‍ കാരി കാരണവര്‍, മുത്തോതി അയത്താര്‍, കുളിയന്‍ വെളിച്ചപ്പാടന്‍, കൊടക്കാരന്‍, കെ ഗണേശന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. ശങ്കരന്‍, വി. വിനോദ്, ചീരുംബ ഭഗവതി ഭജന സംഘം രക്ഷാധികാരി സി. രാമകൃഷ്ണന്‍, പ്രസിഡന്റ് കെ.വിജയന്‍, കെ.എ. ദാമോദരന്‍, വിദ്യാകരമല്ല്യ, പ്രേമാനന്ദ കാമത്ത്, കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുബ്രഹ്മണ്യ ക്ഷേത്ര പ്രസിഡന്റ് എന്‍. സതീഷന്‍, കെ.എസ് മല്ല്യ, എ.അബ്ദുര്‍ റഹ് മാന്‍, ടി.കെ. രാജന്‍, മുഹമ്മദ് ഹനീഫ, എസ് സുനില്‍, അജിത് കുമാര്‍ ആസാദ്, സിബി ചെങ്കള, അഷ്‌റഫ് എടനീര്‍, അബ്ദുല്‍ കരീം കോളിയാട്, അസീസ് കടപ്പുറം, ഷാഫി ഉത്തരദേശം, ബി.എം അഷ്‌റഫ്, അഷ്‌റഫ് ഐവ, ബേര്‍ക്ക അബ്ദുല്ല ഹാജി, എടനീര്‍ അബൂബക്കര്‍ ഹാജി, ആര്‍ ഗംഗാധരന്‍, ഹാഷിം കടവത്ത്, ഹാജി പുന അബ്ദുര്‍ റഹ് മാന്‍, ആര്‍ അച്ചുതന്‍, അഷ്‌റഫ് ഐവ, അബ്ബാസ് ബീഗം, എ.എം കടവത്ത്, എന്‍.എം. സുബൈര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.എ. മഹ് മൂദ് സഫര്‍, ഖാദര്‍ ബങ്കര, റാഷിദ് പൂരണം, മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, ഹാഫിസ് മുഹമ്മദ് ഖാസിം പാണക്കാട്, എ.കെ അബൂബക്കര്‍ ഹാജി, ലത്തീഫ് കെല്‍, ഷാഫി കോട്ട്, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, ഹനീഫ നെല്ലിക്കുന്ന്, കുഞ്ഞാമു നെല്ലിക്കുന്ന്, ഹമീദ് മാളിക, എ.കെ മൊയ്തീന്‍ കുഞ്ഞി, പൂരണം മുഹമ്മദലി, കൊച്ചി അബ്ദുര്‍ റഹ് മാന്‍, എന്‍.യു. ഇബ്രാഹിം, അബ്ദുര്‍ റഹ് മാന്‍ ചക്കര, ഷാഫി എ നെല്ലിക്കുന്ന്, എന്‍.എം മഹ് മൂദ്, വസീം ബെല്‍ക്കാട്, ടി കെ നൗഫല്‍, സുബൈര്‍ പടുപ്പ്, ഹമീദ് ബെദിര, ഹമീദ് ഹാജി, മാമു കൊപ്പര, മുസമ്മില്‍, ഖാസി അബ്ബാസ്, സാദിഖ് ലിപ് ടണ്‍, ഇബ്രാഹിം തൈവളപ്പ്, അബ്ബാസ് വെറ്റില, പബ്ലിസിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ദാറുല്‍ അമാനിന്റെ ഉറൂസ് ലൈവ് ഉദ്ഘാടനം ചെയ്തു.

ബുധനാഴ്ച രാത്രി ഒമ്പതിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ശിഹാബ് തങ്ങള്‍ പാണക്കാട് മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. കടയ്ക്കല്‍ നിസാമുദ്ദീന്‍ ബാഖവി കൊല്ലം പ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍, നൗഫല്‍ സഖാഫി കളസ, എ.എം. നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഖലീല്‍ ഹുദവി, നവാസ് മന്നാനി, അല്‍ ഹാഫിസ് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, സഫ് വാന്‍ സഖാഫി മലപ്പുറം, കരീം ഫൈസി കുംടൂര്‍, ഫെബ്രുവരി ഒന്നിന് സമാപന ദിവസം രാത്രി ശമീര്‍ ദാരിമി കൊല്ലം, അബ്ദുല്‍ ഖാദര്‍ മിസ്ബാഹി അല്‍ കാമിലി, ജി.എസ് അബുര്‍ റഹ് മാന്‍ മദനി എന്നിവര്‍ മതപ്രഭാഷണം നടത്തും.

വ്യാഴാഴ്ച യു.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാര്‍, സയ്യിദ് അലിയാര്‍ തങ്ങള്‍ മണ്ണാര്‍ക്കാട്, തുടര്‍ന്നുള്ള രാത്രികളില്‍ എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ കാന്തപുരം, എം. അലി കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, അല്‍ ഹാജ് അസ്സയിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, അസയിദ്‌റത്തു സാദാത്ത് കുറാ തങ്ങള്‍, അസ്സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍), ത്വാഖ അഹമ്മദ് മൗലവി സമാപന രാത്രിയായ ഫെബ്രുവരി ഒന്നിന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി എത്തും. ഫെബ്രുവരി രണ്ടിന് രാവിലെ ലക്ഷം പേര്‍ക്ക് നെയ്‌ച്ചോര്‍ പൊതി വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും.

ഉറൂസിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് മധുര പാനീയവും തബ്‌റൂഖും വിതരണം ചെയ്യും. സിയാറത്തിനും മതപ്രസംഗം ശ്രവിക്കാനും വരുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സംവിധാനമാണുള്ളത്. മലബാര്‍ ജില്ലകളില്‍ നിന്നും ദക്ഷിണ കുടക് ജില്ലകളില്‍ നിന്നുമെത്തുന്നവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങളും സഹായവുമായി നൂറുക്കണക്കിന് വളണ്ടിയര്‍മാരെ സജ്ജീകരിച്ചിട്ടുണ്ട്. പരിസരത്ത് വാഹനങ്ങളെ നിയന്ത്രിക്കാനും വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പള്ളിയും പരിസരവും ദീപാലങ്കാരമാക്കിയിട്ടുണ്ട്. നിരവധി സ്വാഗത കമാനങ്ങള്‍ ഉയര്‍ന്നു. ഗള്‍ഫിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ നാട്ടിലെത്തി. രാഷ്ടീയ - സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും കേരളത്തിലേയും കര്‍ണാടകത്തിലെയും മന്ത്രിമാരും ഉറൂസിന് എത്തും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nellikkunnu Thangal Uppappa Uroos started
  < !- START disable copy paste -->   

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive