Join Whatsapp Group. Join now!

നാട്ടുവേദി- നാട്ടുവര്‍ത്തമാനം 31-01-2020

ജില്ലാ കളക്ടറുടെ വെളളരിക്കുണ്ട് താലൂക്കിലെ പരാതി പരിഹാര അദാലത്ത് ജനുവരി 31 രാവിലെ 10 മുതല്‍ വെളളരിക്കുണ്ട് വീനസ് Kerala, News, കേരള വാര്‍ത്ത, Nattuvedi, Nattuvedi-Nattuvarthamanam 30-01-2020
വെള്ളരിക്കുണ്ട് പരാതി പരിഹാര അദാലത്ത് വെള്ളിയാഴ്ച 

വെള്ളരിക്കുണ്ട്: (my.kasargodvartha.com 30.01.2020) ജില്ലാ കളക്ടറുടെ വെളളരിക്കുണ്ട് താലൂക്കിലെ പരാതി പരിഹാര അദാലത്ത് ജനുവരി 31 രാവിലെ 10 മുതല്‍ വെളളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ നടക്കും. സി.എം.ഡി.ആര്‍.എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍ സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം. അദാലത്ത് നടക്കുന്ന ദിവസം പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ അവസരമുണ്ട്.

കേന്ദ്ര പൗരത്വ നിയമത്തിനെതിരെ സിറിയ വില്ലേജ് ജനകീയ കൂട്ടായ്മയുടെ കാല്‍നടജാഥ ജനുവരി 31ന്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന കരിനിയമത്തിനെതിരെ സിറിയ വില്ലേജ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാല്‍നടജാഥ ജനുവരി 31 വൈകുന്നേരം മൂന്നുമണിക്ക് സിറിയ ജുമാ മസ്ജിദില്‍ നിന്ന് ആരംഭിക്കും.  ബന്തിയോട് ടൗണില്‍ സമാപിക്കുന്ന കാല്‍ നട ജാഥ വന്‍ വിജയകരമാക്കി തീര്‍ക്കുവാന്‍ സിറിയ ജനകീയ കൂട്ടായ്മ തീരുമാനിച്ചു.    സാമൂഹ്യ-സാംസ്‌കാരിക മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ നേതാക്കളും അംഗങ്ങളും ജാഥയില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ വെള്ളിയാഴ്ച 

വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളില്‍ ബോധവാന്മാരാകാനും, ആരോഗ്യപ്രദമായ ഭക്ഷണം സംബന്ധിച്ച അവബോധമുണ്ടാക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം' എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജനുവരി 31ന് വൈകുന്നേരം നാലിന് നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് സമീപത്ത് നിന്ന് ആരംഭിക്കുന്ന റാലിയില്‍ വിവിധ വിദ്യാലയങ്ങളിലെ എസ്.പി.സി, സ്‌കൌട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികളോടൊപ്പം ഗുഡ്മോര്‍ണിങ്ങ് കാസര്‍കോട് വാക്കേഴ്സ് അംഗങ്ങളും പങ്കെടുക്കും.

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്; വെള്ളിയാഴ്ച രാത്രി സിറാജുദ്ദീന്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദില്‍ നടക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ വെള്ളിയാഴ്ച 31 ന് രാത്രി സിറാജുദ്ദീന്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും. മംഗലാപുരം- കീഴുര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി ത്വഖ അഹമ്മദ് മൗലവി വിശിഷ്ടാതിഥിയായിരിക്കും.

കാസര്‍കോട് ജില്ലാ ദാരിമീസ് അസോസിയേഷന്‍ ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളനവും ഗ്രാന്‍ഡ് മജ്ലിസുന്നൂറും വെള്ളിയാഴ്ച

കാസര്‍കോട്: ജില്ലാ ദാരിമീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളനവും ഗ്രാന്‍ഡ് മജ്ലിസുന്നൂറും ജനുവരി 31ന് വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച വൈകിട്ട് 4.30ന് അണങ്കൂര്‍ നന്തിയില്‍ മുഹമ്മദ് മുസ്ലിയാര്‍ നഗറില്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കുടുംബമേള വെള്ളിയാഴ്ച 

പാലക്കുന്ന്: സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും കുടുംബമേളയും 31ന് നടക്കും. പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി ഉദ്ഘാടനം ചെയ്യു.

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബ്രഹ്മകലശ മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കം 

കാസര്‍കോട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബ്രഹ്മകലശ മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കം. 31 ന് രാവിലെ ഒമ്പതിന് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലവറ നിറയ്ക്കലോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം അഞ്ചു മണിക്ക് കോട്ടിക്കുളം ശ്രീരാമകൃഷ്ണ പരമഹംസ ഗുരുമഠം പരിസരത്തുനിന്ന് ഘോഷയാത്രയോടെ ആചാര്യ വരവേല്‍പ്പ്. ആറു മണിക്ക് സമാരംഭ സമ്മേളനം ഉളിയത്ത് വിഷ്ണു അസ്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥന, ആചാര്യവരണം, പ്രാസാദശുദ്ധികള്‍, മുളയിടല്‍. 6.30ന് പൂക്കുന്നത്ത് ഗുരുദേവ സമിതിയുടെ ഭജന.

മിന്‍ഹാജ് മാസാന്ത സ്വലാത്ത് 31ന്

കുണിയ: മിന്‍ഹാജുസ്സുന്ന ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ മാസം തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസ് 31ന് മഗ് രിബ് നിസ്‌കാരാനന്തരം കുണിയ താജുല്‍ ഉലമ സെന്ററില്‍ നടക്കും.

മിനിപെന്‍ഷന്‍ അദാലത്ത് 31ന്

കാസര്‍കോട്: ഡി പി ഡി ഒ കണ്ണൂരിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ മലപ്പുറം വരെ ജില്ലകളിലുള്ള വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മിനിപെന്‍ഷന്‍ അദാലത്ത് 31ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.



Keywords: Kerala, News, കേരള വാര്‍ത്ത, Nattuvedi, Nattuvedi-Nattuvarthamanam 31-01-2020
 

Post a Comment