Join Whatsapp Group. Join now!

ലൈഫ് മിഷന്‍ പദ്ധതി ജില്ലാ തല കുടുംബസംഗമം 25ന്; മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 26 ന് Kerala, News, Life mission family meet on 25th
കാസര്‍കോട്: (my.kasargodvartha.com 23.01.2020) സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്ന വേളയില്‍ അതിനു മുന്നോടിയായി ജില്ലാതലത്തില്‍ ലൈഫ് മിഷന്‍ പി എം എ വൈ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും 25ന് രാവിലെ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്തധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കുടുംബസംഗമം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ വിശിഷ്ടാതിഥിയാകും. ലൈഫ് മിഷന്‍ വികസന ഉപദേഷഷ്ടാവ് സി എസ് രഞ്ജിത്, എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എം സി ഖമറുദ്ദീന്‍, എം രാജഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും, മികച്ച പ്രകടനം കാഴ്ച വെച്ച നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും ബ്ലോക്കുകള്‍ക്കും, വ്യക്തികള്‍ക്കും ഉപഹാരങ്ങളും സമര്‍പ്പിക്കും. ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ട്് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ 6615 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്തധികൃതര്‍ അറിയിച്ചു. ജില്ലയില്‍ മൊത്തം 7,545 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, ലൈഫ് ജില്ലാ ടാസ്‌ക് ഫോഴ്സ്പ്രെജക്ട് ഡയറക്ടറും കണ്‍വീനറുമായ കെ പ്രദീപന്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം വത്സന്‍, എ ഡി എം ദേവീദാസ് എന്നിവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Life mission family meet on 25th
  < !- START disable copy paste -->   

Post a Comment