Join Whatsapp Group. Join now!

മുസ്‌ലിംലീഗ് ജനസഭയും ദേശ്‌രക്ഷാ സംഗമവും സംഘടിപ്പിച്ചു

മുസ്ലിംലീഗ് മൊഗ്രാല്‍പുത്തൂര്‍ 15ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറഫാത്ത് Kerala, News, Mogralputhur, Janasabha and Deshraksha sangamam conducted by Muslim league
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 03.01.2020) മുസ്ലിംലീഗ് മൊഗ്രാല്‍പുത്തൂര്‍ 15ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറഫാത്ത് നഗര്‍ മേഖല ജനസഭയും ദേശ്‌രക്ഷാ സംഗമവും സംഘടിപ്പിച്ചു. വിവിധ പ്രശ്‌നങ്ങളില്‍ പ്രദേശവാസികളുടെ പരാതികള്‍ സ്വീകരിച്ചു.

'ഇന്ത്യ എല്ലാവരുടേതുമാണ്' എന്ന പ്രമേയത്തില്‍ നടത്തുന്ന മുസ്ലിംലീഗ് ദേശ്‌രക്ഷാ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം ദേശ്‌രക്ഷാ സംഗമം സംഘടിപ്പിച്ചു. ബി എം ബാവ ഹാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി പള്ളത്തി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുന്നില്‍, എം എ നജീബ്, വാര്‍ഡ് അംഗം ഫൗസിയ മുഹമ്മദ്, മാഹിന്‍ കുന്നില്‍, അബ്ദുര്‍ റഹ്മാന്‍, പി ബി ഷഫീഖ്, ഡി എം നൗഫല്‍, ഹനീഫ് മടിക്കേരി, മുഹമ്മദ് മൂല, അബ്ദുല്ല, മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അറഫാത്ത് നഗര്‍ റോഡിന് 10 ലക്ഷം രൂപ അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെയും ഇതിനായി പ്രയത്‌നിച്ച ലീഗ് നേതാക്കളെയും വാര്‍ഡ് മെമ്പറെയും യോഗം അഭിനന്ദിച്ചു. സാമൂഹ്യ സുരാക്ഷാ പെന്‍ഷന്‍ അടക്കമുള്ള വാര്‍ഡിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം കൂടാതെ വിവിധ രേഖകള്‍ ലഭിക്കാന്‍ ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച വാര്‍ഡ് ലീഗ് കമ്മിറ്റിയെയും പഞ്ചായത്ത് അംഗം ഫൗസിയ മുഹമ്മദിനെയും ജനസഭ അഭിനന്ദിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Mogralputhur,  Janasabha and Deshraksha sangamam conducted by Muslim league

Post a Comment