Join Whatsapp Group. Join now!

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കടുപ്പിക്കും; ഭരണഘടനാ സംരക്ഷണ സമിതിക്ക് രൂപം നല്‍കി

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെപ്രക്ഷോഭം ശക്തി news, kerala, Citizenship amendment act; the conservation committee formed
കുമ്പള: (my.kasargodvartha.com 09.01.2020) പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെപ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കുമ്പള കേന്ദ്രീകരിച്ച് ഭരണഘടന സംരക്ഷണ സമിതി എന്ന പേരില്‍ ബഹുജന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. കുമ്പള വ്യാപാര ഭവനില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് സമിതിക്ക് രൂപം നല്‍കിയത്. നൂറോളം പേര്‍ സമിതിയില്‍ അംഗങ്ങളാണ്.

കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ വിഭാഗങ്ങളില്‍പ്പെട്ട വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും സാമൂഹ്യ -സാംസ്‌കാരിക സംഘടനകളില്‍ പെട്ടവരും സമിതിയില്‍ അംഗങ്ങളാണ്. സമിതി യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എല്‍ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കാരവല്‍ അധ്യക്ഷതവഹിച്ചു. അഹ്മദലി കുമ്പള ആമുഖ പ്രഭാഷണം നടത്തി.


പത്മനാഭന്‍ ബ്‌ളാത്തൂര്‍, എം അബ്ബാസ് ആരിക്കാടി, പി മുഹമ്മദ് നിസാര്‍ പെര്‍വാഡ്, വി പി അബ്ദുല്‍ ഖാദര്‍, എ കെ ആരിഫ്, സി എ സുബൈര്‍, വിജയന്‍ മാസ്റ്റര്‍, യുസുഫ് ഉളുവാര്‍, ബി എ റഹ്മാന്‍, രാമകൃഷ്ണന്‍, ലത്തീഫ് ഉളുവാര്‍, അബ്ദുല്ലത്തീഫ് കുമ്പള, ഇബ്രാഹിം ബത്തേരി, അഷ്റഫ് ബായാര്‍, സതീശന്‍ അട്ടഗോളി, വേണു കുമ്പള, സത്താര്‍ കടപ്പുറം, അബ്ദുസ്സത്താര്‍ മാസ്റ്റര്‍, കെ എം അബ്ബാസ്, സിദ്ദീഖ് പേരാല്‍, ഫിറോസ് കുമ്പള, പള്ളിക്കുഞ്ഞി, കെ വി യുസുഫ് മുളിയടുക്കം, സാദിഖ് മുളിയടുക്കം ഹമീദ് കാവില്‍, എം എ മൂസ മൊഗ്രാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഷമീര്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍ : വി പി അബ്ദുല്‍ഖാദര്‍ (മുഖ്യരക്ഷാധികാരി). കെ എല്‍ പുണ്ഡരീകാക്ഷ (ചെയര്‍മാന്‍). വിജയന്‍ മാസ്റ്റര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍). അബ്ദുല്‍ ലത്വീഫ് കുമ്പള, സതീശന്‍ അട്ടഗോളി, സിദ്ദിഖ് മുളിയടുക്കം, വേണു കുമ്പള, (വൈസ് ചെയര്‍മാന്‍). പി മുഹമ്മദ് നിസാര്‍ പെര്‍വാഡ് (വര്‍ക്കിംഗ് കണ്‍വീനര്‍). സത്താര്‍ കടപ്പുറം,ഹനീഫ് കുണ്ടങാറടുക്ക, പള്ളിക്കുഞ്ഞി കടവത്ത്, അഷ്‌റഫ് അച്ചു (ജോയിന്‍ കണ്‍വീനര്‍) അബ്ദുസ്സത്താര്‍ മാസ്റ്റര്‍ (ട്രഷറര്‍ ) എന്നിവരടങ്ങുന്ന 101 അംഗ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kerala, Citizenship amendment act; the conservation committee formed

Post a Comment