കുമ്പള: (my.kasargodvartha.com 02.01.2020) മുഖ്യമന്ത്രി പിണറായിയുടെ ശബ്ദം പാക്കിസ്ഥാന്റെ ശബ്ദമായി മാറുകയും അദ്ദേഹം പാക്കിസ്ഥാന്‍ വിജയനായി മാറുകയും ചെയ്തിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ബിജെപി മഞ്ചേശ്വരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. എന്‍ആര്‍പിയേയും എന്‍ആര്‍സിയേയും അനാവശ്യമായി എതിര്‍ക്കുകയും മതതീവ്രവാദികള്‍ക്ക് രാജ്യത്തിനകത്ത് കലാപമുണ്ടാക്കാനുള്ള അവസരമുണ്ടാക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭാരതത്തിനകത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കലാപമുണ്ടാക്കുന്നവര്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും മറ്റുള്ളവര്‍ക്കും നേരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ വി ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര ഭട്ട്, എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ കെ കയ്യാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ കമ്മിറ്റി അംഗം രമേശ് ഭട്ട് സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ശ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kumbla, Chief minister Pinarayi vijayan, BJP Manjeshwar constituency meeting conducted