Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 22-12-2019

ഗ്രാമീണ നാടകോത്സവം

കാസര്‍കോട് (my.kasargodvartha.com 21.12.2019) പുകസ സാഹിത്യസംഘം കാറഡുക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ നാടകോത്സവം. സാംസ്‌കാരിക സായാഹ്‌നം. ഉദ്ഘാടനം: ജയചന്ദ്രന്‍ കുട്ടമത്ത്, പ്രഭാഷണം: മുഹമ്മദ് പേരാമ്പ്ര, നാടകം: കോഴിക്കോട് സങ്കീര്‍ത്തനയുടെ വേനലവധി. വൈകീട്ട് ഏഴുമണിക്ക് ബോവിക്കാനത്ത്.

സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 21ാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം 22 മുതല്‍ 26 വരെ ബേവൂരി സൗഹൃദ ഓപണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴുമണിക്ക്. നാടകം: വടകര കാഴ്ച കമ്യൂണിക്കേഷന്റെ 'ദൂരം അരികെ'

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ റാലി

പൗരത്വ നിയമ ഭേദഗതിക്കെതിരെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി നടക്കും. വൈകിട്ട് 4ന് കടവത്ത് നിന്ന് ആരംഭിക്കുന്ന റാലി ചൗക്കി വഴി നീങ്ങി എരിയാലില്‍ സമാപിക്കും.

വാര്‍ഷികാഘോഷ സമാപന സമ്മേളനം

കാന്തിക്കര ജനകീയ വികസന സമിതിയുടെ 10ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം കാന്തിക്കര അംഗന്‍വാടി പരിസരത്ത്. ഉച്ചക്ക് 2.30 മണിക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

അയ്യപ്പ മഹാസംഗമം

കൊണ്ടെവൂര്‍ ശ്രീ നിത്യാനന്ദ യോഗാശ്രമത്തില്‍ അയ്യപ്പ മഹാസംഗമം. രാവിലെ 10 മണിക്ക് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

മണ്‍പാത്ര നിര്‍മാണ സമുദായ സഭ സംസ്ഥാന സമ്മേളനം

കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ (കെഎംഎസ്എസ്) 13ാം കൗണ്‍സില്‍ സമ്മേളനം 22ന് പെരിയ കായക്കുളം ശ്രീവിഷ്ണു ബ്രദേഴ്‌സ് ക്ലബ് ഹാളില്‍ നടക്കും. സമ്മേളനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ സബ്ജൂനിയര്‍ കബഡി

ജില്ലാ സബ്ജൂനിയര്‍ കബഡി മത്സരങ്ങള്‍ ഉദുമ പടിഞ്ഞാര്‍ വെസ്‌റ്റേണ്‍ വിന്നേഴ്‌സ് ക്ലബ്ബ് പരിസരത്ത് 22ന് നടക്കും.

കര്‍ഷക സ്വയംസഹായ സംഘം ദശവാര്‍ഷികാഘോഷം

കുണ്ടംകുഴി പാണ്ടിക്കണ്ടം കര്‍ഷക സ്വയംസഹായ സംഘം ദശവാര്‍ഷികാഘോഷം ഞായറാഴ്ച വൈകീട്ട് മൂന്നുമണി മുതല്‍ പാണ്ടിക്കണ്ടത്ത് നടക്കും.

ജെസിഐ സ്ഥാനാരോഹണച്ചടങ്ങ്

ജെസിഐ നീലേശ്വരത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് 22ന് വൈകീട്ട് 6.30 മണിക്ക് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടത്തും.

പൗരത്വ ഭേദഗതി ക്ലാസ്

എവൈക് കാസര്‍കോട് ട്രസ്റ്റ് പൗരത്വ ഭേദഗതി ബില്ല്, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസ് സംഘടിപ്പിക്കും. 22ന് ഉച്ചക്ക് 2.30 മണിക്ക് കാസര്‍കോട് സഹകരണ ടൗണ്‍ ബാങ്ക് ഹാളില്‍ നടക്കുന്ന ക്ലാസില്‍ രാജേഷ് പദ്മാര്‍ സംസാരിക്കും.

കരോള്‍ ഗാന മത്സരം

വെള്ളരിക്കുണ്ട് വൈഎംസിഎ സംഘടിപ്പിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലാതല കരോള്‍ ഗാന മത്സരം 22ന് വൈകീട്ട് അഞ്ചുമണിക്ക് വെള്ളരിക്കുണ്ട് ടൗണില്‍ നടക്കും. വൈഎംസിഎ കാസര്‍കോട് സബ് റീജിയണ്‍ ചെയര്‍മാന്‍ മാനുവല്‍ കൈപ്പടക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Nattuvedi-Nattuvarthamanam 22-12-2019

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive