Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 15-12-2019

മടവൂര്‍ കോട്ട 31-ാം വാര്‍ഷികം ഞായറാഴ്ച തുടങ്ങും. രാവിലെ 11 മണിക്ക് ചേരങ്കൈ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. മതസൗഹാര്‍ദ - ആധ്യാത്മിക - News, Kerala, Nattuvedi Nattuvarthamanam 15.12.2019
മടവൂര്‍ കോട്ട 31-ാം വാര്‍ഷികം

(my.kasargodvartha.com 15.12.2019) മടവൂര്‍ കോട്ട 31-ാം വാര്‍ഷികം ഞായറാഴ്ച തുടങ്ങും. രാവിലെ 11 മണിക്ക് ചേരങ്കൈ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. മതസൗഹാര്‍ദ - ആധ്യാത്മിക - സാംസ്‌കാരിക സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

പാലക്കുന്ന് കഴകം പൊതുയോഗം

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതിയോഗം ഞായറാഴ്ച രാവിലെ 10 മണിക്ക് ഭണ്ഡാര വീട്ടില്‍ ചേരും.

ജില്ലാതല കബഡി മത്സരം

നാല്‍പ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പള്ളം വിക്ടറി ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഞായറാഴ്ച ജില്ലാതല കബഡി മത്സരം സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്യും.

എച്ച് എം എസ് വനിത സമ്മേളനം

ജനതാ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (എച്ച് എം എസ്) സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അരയി പി ആര്‍ സ്മാരക മന്ദിരത്തില്‍ വനിതാ സമ്മേളനം നടത്തും.

തിരുമുമ്പ് അനുസ്മരണവും കവിയരങ്ങും
പുരോഗമന കലാ-സാഹിത്യ സംഘം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപ്ലവ കവി ടി എസ് തിരുമുമ്പ് അനുസ്മരണം സംഘടിപ്പിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തൃക്കരിപ്പൂര്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ കവിതാ പഠന ക്യാമ്പ് നടക്കും.

മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്

നുള്ളിപ്പാടി ഹുബാഷിക സ്റ്റേഡിയത്തില്‍ മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്. വൈകീട്ട് ഏഴുമണിക്ക് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സൂഫി സംഗീത വിരുന്ന്.


Keywords: News, Kerala, Nattuvedi Nattuvarthamanam 15.12.2019

Post a Comment