Join Whatsapp Group. Join now!

ഇ-ഡിവിഷന്‍ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2019-20 വര്‍ഷത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഇ-ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ക്ക് കാസര്‍കോട് മുനിസിKerala, News, Sports, E Division cricket league championship started, Kasargod Cricket Association.
കാസര്‍കോട്: (my.kasargodvartha.com 25.12.2019) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2019-20 വര്‍ഷത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഇ-ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ എ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന മത്സരത്തില്‍ ബ്രദേഴ്സ് കല്ലങ്കൈയും യോര്‍ക്ക്ഷയര്‍ പള്ളിക്കാലും ഏറ്റുമുട്ടി.

കെസിഎ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍, സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫല്‍, കെ സി എ മെമ്പര്‍ ടി എം ഇഖ്ബാല്‍, വൈസ് പ്രസിഡന്റ് കബീര്‍ കമ്പാര്‍, ജോയിന്റ് സെക്രട്ടറി കെ ടി നിയാസ്, അസിസ്റ്റന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അസീസ് പെരുമ്പള, മഹമൂദ് കുഞ്ഞിക്കാനം, ടൂര്‍ണമന്റ് കമ്മിറ്റി അംഗങ്ങളായ ഹംസു ഉളിയത്തടുക്ക, ഹമീദ് പടുവടുക്ക, അലി അറ്റ്ലസ് ആലംപാടി, ശിഹാബ് കാഞ്ഞങ്ങാട്, ഷാജഹാന്‍ ബംബ്രാണ, ശഫീഖ് ചാലക്കുന്ന്, കെ സി എ ക്യുറേറ്റര്‍ ലത്തീഫ് പെര്‍വാഡ്, അബ്ബാസ് മാര, സന്തോഷ് ഉപ്പള, നൗസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Sports, E Division cricket league championship started, Kasargod Cricket Association.

Post a Comment