Join Whatsapp Group. Join now!

ഉദുമ മേഖലാ ബീച്ച് ഗെയിംസ് സമാപിച്ചു

കായിക കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന യുവജന ക്ഷേമ വകുപ്പ്, ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉദുമ മേഖലാ ബീച്ച് News, Kerala, Uduma Regional Beach Games concluded
ബേക്കല്‍: (my.kasargodvartha.com 04.11.2019) കായിക കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന യുവജന ക്ഷേമ വകുപ്പ്, ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉദുമ മേഖലാ ബീച്ച് ഗെയിംസ് സമാപിച്ചു. പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ബിആര്‍ഡിസി എംഡി ടി കെ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര അധ്യക്ഷയായി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെഎ മുഹമ്മദലി, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, സംസ്ഥാന യുവജന കമീഷന്‍ അംഗം കെ മണികണ്ഠന്‍, കെ ഇ എ ബക്കര്‍, എം എ ലത്തീഫ്, പി കെ അബ്ദുല്ല, കെ രവിവര്‍മ്മന്‍, ടി വി ബാലന്‍, അനില്‍ ബങ്കളം, എവി ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.


സംഘാടക സമിതി കണ്‍വീനര്‍ ടി സുധാകരന്‍ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് കളക്ടര്‍ ഡോ ഡി സജിത്ത് ബാബു സമ്മാനം നല്‍കി. ജില്ലാ സ്പോര്‍ട്സ് കണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷനായി. എംഎസ് സുധീപ് ബോസ്, കെ പുഷ്‌കരാക്ഷന്‍, എ ശശികുമാര്‍, മൂസ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ പള്ളം നാരായണന്‍ സ്വാഗതവും ടി വി മുരളീധരന്‍ നന്ദിയും പറഞ്ഞു.

Keywords: News, Kerala,  Uduma Regional Beach Games concluded

Post a Comment