Join Whatsapp Group. Join now!

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: കാസര്‍കോട് ഉപജില്ല കുതിപ്പ് തുടരുന്നു

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ രണ്ടാം ദിനം 67 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയായKerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ രണ്ടാം ദിനം 67 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയായപ്പോള്‍ കാസര്‍കോട് ഉപജില്ലയുടെ കുതിപ്പ് തുടരുന്നു. യുപി അറബിക് (65), യുപി ജനറല്‍ (125), ഹൈസ്‌കൂള്‍ അറബിക് (93), ഹയര്‍ സെക്കന്‍ഡറി ജനറല്‍ (314) എന്നീ വിഭാഗങ്ങളിലാണ് കാസര്‍കോട് മുന്നിട്ടുനില്‍ക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി 995 പോയിന്റാണ് കാസര്‍കോട് ഉപജില്ലയ്ക്കുള്ളത്. ഹൈസ്‌കൂള്‍ സംസ്‌കൃതം (75), ഹൈസ്‌കൂള്‍ ജനറല്‍ (284) എന്നീ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഹൊസ്ദുര്‍ഗ് ഉപജില്ലയാണ് ആകെ 760 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാംസ്ഥാനത്ത് 606 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ലയാണ്.


പോയിന്റ് നില ഉപജില്ല ക്രമത്തില്‍


  • യുപി സംസ്‌കൃതം
1. കുമ്പള, ബേക്കല്‍, മഞ്ചേശ്വരം (60)
2. ഹൊസ്ദുര്‍ഗ് (56)
3. കാസര്‍കോട് (54)

  • യുപി അറബിക്
1. കാസര്‍കോട് (65)
2. ചെറുവത്തൂര്‍ (61)
3. ബേക്കല്‍, ഹൊസ്ദുര്‍ഗ് (59)

  • യുപി ജനറല്‍
1. കാസര്‍കോട് (125)
2. ബേക്കല്‍ (114)
3. ചെറുവത്തൂര്‍ (106)

  • ഹൈസ്‌കൂള്‍ സംസ്‌കൃതം
1. ഹൊസ്ദുര്‍ഗ്, കുമ്പള, ചെറുവത്തൂര്‍ (75)
2. മഞ്ചേശ്വരം (73)
3. കാസര്‍കോട് (70)

  • ഹൈസ്‌കൂള്‍ അറബിക്
1. കാസര്‍കോട് (93)
2. ബേക്കല്‍ (91)
3. ചെറുവത്തൂര്‍ (85)

  • ഹൈസ്‌കൂള്‍ ജനറല്‍
1. ഹൊസ്ദുര്‍ഗ് (284)
2. കാസര്‍കോട് (274)
3. ബേക്കല്‍ (241)

  • ഹയര്‍ സെക്കന്‍ഡറി ജനറല്‍
1. കാസര്‍ഗോഡ് (314)
2. ഹൊസ്ദുര്‍ഗ് (286)
3. ചെറുവത്തൂര്‍ (279)


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment