Join Whatsapp Group. Join now!

പി ബി സലാമിനും മുജീബിനും ജന്മനാട്ടില്‍ സ്വീകരണം നല്‍കി

കേരള റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി ബി സലാമിനും Kerala, News, Kasaragod, Nainmarmoola, Reception, Kerala roller skating association, Reception was given for P. B. Salam and Mujeeb in their birthplace
നായന്മാര്‍മൂല: (my.kasargodvartha.com 27.11.2019) കേരള റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി ബി സലാമിനും ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ ദേശീയ കാര്‍ റാലിയിലെ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ മുജീബിനും ജന്മനാടായ നായന്മാര്‍മൂലയില്‍ പൗരാവലി അനുമോദനവും സ്വീകരണവും സംഘടിപ്പിച്ചു.

മുന്‍മന്ത്രി സി ടി അഹമ്മദലിയും നായനാര്‍ ആശുപത്രി എം ഡി ഡോ. ജാസിറലിയും ചേര്‍ന്ന് ഇരുവരെയും പൊന്നാടയും സ്‌നേഹോപഹാരവും നല്‍കി അനുമോദിച്ചു.

ചടങ്ങില്‍ എ എല്‍ അമീന്‍, എന്‍ എ താഹിര്‍, ഖാദര്‍ പാലോത്ത്, ഖാദര്‍ അറഫ, ബഷീര്‍ കടവത്ത്, ഖാദര്‍ പാണലം എന്നിവര്‍ സംസാരിച്ചു വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി അഷ്‌റഫ് സല്‍മാന്‍, ഹാരിസ് കെജിഎന്‍, ഹാരിസ് എന്‍ എം, നൗഷാദ് ടി കെ, നംഷാദ്, റാസിഖ് ബെദിര, മൊയ്തു അറഫ, ബുര്‍ഹാന്‍, തൗസീഫ് അഹമ്മദ്, ഇബ്രാഹിം, മജീദ് എരിയപ്പാടി, റഹീം പന്തല്‍, ഉസ്മാന്‍ കടവത്ത്, ബൈക്ക് റൈഡര്‍ മനീഷ് എന്നിവര്‍ ഷാളണയിച്ചു.

എ എല്‍ അമീന്‍, ഖാദര്‍ പാലോത്ത്, മജീദ് സല്‍മാന്‍, അഷ്റഫ് പി കെ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Nainmarmoola, Reception, Kerala roller skating association, Reception was given for P. B. Salam and Mujeeb in their birthplace

Post a Comment