Join Whatsapp Group. Join now!

മുന്‍ ഫുട്‌ബോള്‍ താരം പള്ളം ഗംഗാധരന്‍ നിര്യാതനായി

മുന്‍ ഫുട്‌ബോള്‍ താരവും ഗോള്‍കീപ്പറുമായ പള്ളം തെക്കേക്കര മനോജ് നിവാസിലെ പള്ളം ഗംഗാധരന്‍ (68) നിര്യാതനായി. പരേതരായ Kerala, News, Pallam Gangadharan passes away
ഉദുമ: (my.kasargodvartha.com 18.11.2019) മുന്‍ ഫുട്‌ബോള്‍ താരവും ഗോള്‍കീപ്പറുമായ പള്ളം തെക്കേക്കര മനോജ് നിവാസിലെ പള്ളം ഗംഗാധരന്‍ (68) നിര്യാതനായി. പരേതരായ അപ്പകുഞ്ഞി- ചിരുത ദമ്പതികളുടെ മകനാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവും പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറിയുമായ പള്ളം നാരായണന്‍ സഹോദരനാണ്.

ഭാര്യമാര്‍: ശകുന്തള, ലക്ഷ്മി. മക്കള്‍: പി മനോജ് (മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍), പി മനീഷ (ഉദുമ പടിഞ്ഞാര്‍), മഹേഷ് (ദുബൈ), വിശാല്‍ (സൗദി അറേബ്യ). മരുമക്കള്‍: സ്വപ്ന മനോജ് എടാട്ട് (അധ്യാപിക, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്), പത്മനാഭന്‍ (സൗത്ത് ആഫ്രിക്ക), സ്മൃതി രാവണീശ്വരം.

മറ്റു സഹോദരങ്ങള്‍: വെള്ളച്ചി (കൂട്ടക്കനി), യശോദ (പൂച്ചക്കാട്), പ്രഭാവതി (കളിങ്ങോത്ത്), അച്ചുതന്‍ (ഷാര്‍ജ), രാമകൃഷ്ണന്‍ (ദുബൈ), കുമാരന്‍ മുക്കുന്നോത്ത് (സൗദി അറേബ്യ). സംസ്‌കാരം തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ കാപ്പില്‍ സമുദായ ശ്മശാനത്തില്‍ നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Pallam Gangadharan passes away
  < !- START disable copy paste -->

Post a Comment