Join Whatsapp Group. Join now!

ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് സാന്ത്വനവുമായി മുഹിമ്മാത്ത്

ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് സാന്ത്വനവുമായി മുഹിമ്മാത്ത്. മീലാദ് ആഘോഷ ഭാഗമായി പുത്തിഗെ Kerala, News, Kasaragod, General Hospital, shelter, Muhimmath provides relief to patients in General Hospital
കാസര്‍കോട്: (my.kasargodvartha.com 09.11.2019) ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് സാന്ത്വനവുമായി മുഹിമ്മാത്ത്. മീലാദ് ആഘോഷ ഭാഗമായി പുത്തിഗെ മുഹിമ്മാത്താണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡിലേക്ക് ഹീറ്റര്‍ നല്‍കുകയും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിക്കുകയും എല്ലാ രോഗികള്‍ക്കും സ്റ്റാഫിനും കൂട്ടിരിപ്പുകാര്‍ക്കും ഫ്രൂട്ട് പാക്കറ്റ് നല്‍കുകയും ചെയ്തത്.

മോര്‍ച്ചറിക്കു മുമ്പില്‍ വെയിലത്ത് കാത്തുനില്‍ക്കുന്ന അവസ്ഥക്ക് പരിഹാരമായാണ് പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. ഷെല്‍ട്ടറിന്റെ ഉദ്ഘാടനം പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം നിര്‍വഹിച്ചു.

കാരുണ്യ സ്പര്‍ശം കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആശുപത്രി അസി. സൂപ്രണ്ട് ഡോ. ഗീതയും പ്രസവ വാര്‍ഡില്‍ സ്ഥാപിച്ച ഹീറ്ററിന്റെ ഉദ്ഘാടനം മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളും നിര്‍വഹിച്ചു.

ആര്‍ എം ഒ ഡോ. ഗണേഷ്, ഡോ. സത്താര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍കരീം ഹാദി തങ്ങള്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ പുളിക്കൂര്‍, ഹനീഫ നാട്ടക്കല്‍, ഹസൈനാര്‍ ഹാജി പജ്ജട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

കഴിഞ്ഞവര്‍ഷം അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവിട്ട് ആശുപത്രി പ്രസവ വാര്‍ഡ് മുഹിമ്മാത്ത് സാന്ത്വനം നവീകരിച്ചിരുന്നു. ആശുപത്രിക്കു മുമ്പില്‍ കുടിവെള്ള സൗകര്യവും ഒരുക്കിയിരുന്നു. മീലാദിനോടനുബന്ധിച്ച് വര്‍ഷങ്ങളായി ആശുപത്രിയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവരികയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, General Hospital, shelter, Muhimmath provides relief to patients in General Hospital

Post a Comment