Join Whatsapp Group. Join now!

അബൂദബിയില്‍ നബിദിനാഘോഷവും കാസര്‍കോടുകാരുടെ സംഗമവും നടത്തി

നബിദിനത്തിനോടനുബന്ധിച്ചു കാസര്‍കോട് ജില്ലാ എസ്‌വൈഎസ് അബൂദബിയില്‍ സംഘടിപ്പിച്ച 'നൂറുന്‍ അലാ നൂറുന്‍' വിവിധ പരിപാടികളോടെ ആഘോഷിച്ചു Gulf, News,milad un nabi celebrations in abu dhabi
അബൂദബി: (my.kasargodvartha.com 25.11.2019) നബിദിനത്തിനോടനുബന്ധിച്ചു കാസര്‍കോട് ജില്ലാ എസ്‌വൈഎസ് അബൂദബിയില്‍ സംഘടിപ്പിച്ച 'നൂറുന്‍ അലാ നൂറുന്‍' വിവിധ പരിപാടികളോടെ ആഘോഷിച്ചു. അബൂദബിയുടെ വിവിധ ഭാഗങ്ങളിലുള്ള കാസര്‍കോടുകാര്‍ അബൂദബി മദിനാ സായിദിലുള്ള ലുലു പാര്‍ട്ടി ഹാളില്‍ വിവിധ പരിപാടികളോടെ നബിദിന ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.

Gulf, News,milad un nabi celebrations in abu dhabi

കുട്ടികളുടെ കലാപരിപാടികള്‍, ദഫ് മുട്ട്, മൗലിദ് പാരായണം, ബുര്‍ദ പാരായണം, നബിദിന പ്രഭാക്ഷണം ഭക്ഷണ വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രമുഖ പ്രഭാഷകന്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് മുഹമ്മദ് നബി(സ)യുടെ മാനുഷിക കല്പനകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഹമീദ് പരപ്പ, മുഹമ്മദ് സഅദി കാഞ്ഞങ്ങാട്, മുനീര്‍ പൂച്ചക്കാട്, സമീര്‍ ചിത്താരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോലിനെ ആദരിച്ചു.

Gulf, News,milad un nabi celebrations in abu dhabi


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News,milad un nabi celebrations in abu dhabi

Post a Comment