പി എസ് ഹമീദ്
(my.kasargodvartha.com 23.11.2019)
(my.kasargodvartha.com 23.11.2019)
അറിവാണ്പാരിതിലെന്നും നിറവ്
അറിവ് അതുണ്ടെങ്കിലെങ്ങും മികവ്
അര്‍ക്കനും മേലാണ് അറിവിന്റെ ഒളിവ്
ഓര്‍ക്കുക അറിവില്ലേല്‍ പതിരാണ് വാഴ്‌വ്
(അറിവാണ്)
അക്ഷര നക്ഷത്രം അകതാരില്‍ പൂത്താല്‍
ലക്ഷ്യത്തിലേക്ക് സ്വയം പറന്നെത്താം
ആത്മാവിന്‍ ഭക്ഷണം അറിവാണ് സത്യം
ആര്‍ദ്രമയമാക്കുമത് മാനവ ചിത്തം....
(അറിവാണ്)
അതിനാല്‍ അറിവിന്റെ അഴകാട അണിയാന്‍
ആവേശമോടെങ്ങള്‍ ചേരുന്നു അണിയായ്
അനുഭവജ്ഞാനത്തിന്നമൃതം നുണയാന്‍
അരുമകളോന്നായ് കൊതിയോടെ വരവായ്
(അറിവാണ്)
അറിവ് അതുണ്ടെങ്കിലെങ്ങും മികവ്
അര്‍ക്കനും മേലാണ് അറിവിന്റെ ഒളിവ്
ഓര്‍ക്കുക അറിവില്ലേല്‍ പതിരാണ് വാഴ്‌വ്
(അറിവാണ്)
അക്ഷര നക്ഷത്രം അകതാരില്‍ പൂത്താല്‍
ലക്ഷ്യത്തിലേക്ക് സ്വയം പറന്നെത്താം
ആത്മാവിന്‍ ഭക്ഷണം അറിവാണ് സത്യം
ആര്‍ദ്രമയമാക്കുമത് മാനവ ചിത്തം....
(അറിവാണ്)
അതിനാല്‍ അറിവിന്റെ അഴകാട അണിയാന്‍
ആവേശമോടെങ്ങള്‍ ചേരുന്നു അണിയായ്
അനുഭവജ്ഞാനത്തിന്നമൃതം നുണയാന്‍
അരുമകളോന്നായ് കൊതിയോടെ വരവായ്
(അറിവാണ്)
Keywords: Article, Kerala, poem, malayalam, p s hameed, Malayalam kavitha about knowledge written by PS Hameed