ഇരിയണ്ണി: (my.kasargodvartha.com 15.11.2019) പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം പ്രൊഡക്ഷന്‍ കം ട്രൈനിംഗ് സെന്ററിന്റെ ഭാഗമായി കലോത്സവ നഗരിയില്‍ നടത്തുന്ന ഭക്ഷ്യോത്പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേള ശ്രദ്ധേയമായി. ജിവിഎച്ച്എസ്എസ് ഇരിയണ്ണി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗം കുട്ടികളാണ് സംഘാടകര്‍.
അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെയാണ് പ്രവര്‍ത്തനങ്ങള്‍. മിതമായ നിരക്കിലാണ് ഭക്ഷ്യോത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. അഞ്ചു രൂപ മാത്രമാണ് ഈടാക്കുന്നതെന്നും ഇത് മേള വന്‍ വിജയമാകാന്‍ കാരണമായെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പാചകം മുതല്‍ വിതരണം വരെ വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടത്തിലാണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇവര്‍ തന്നെയാണ് പ്രാരംഭ ഘട്ടത്തിലുള്ള മൂലധനം സമാഹരിച്ചത്.
ഉണ്ണിയപ്പം, മുട്ടബജി, പരിപ്പുവട, പക്കവട, ഉന്നക്കായി, ചിക്കന്‍ കട്ലറ്റ് തുടങ്ങിയ വിഭവങ്ങളും ചായ, മോര്, തണ്ണിമത്തന്‍ ജ്യൂസ് ഉള്‍പ്പെടെയുള്ള പാനീയങ്ങളും ഇവിടെ ലഭ്യമാണ്. വിപണനത്തിലൂടെ ലഭിക്കുന്ന പണം സാമൂഹ്യ സേവനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മേളയ്ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളായ അതുല്‍ജിത്ത്, ഹുസെനത്ത് എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇവര്‍ക്കു പുറമെ വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പാള്‍ സുചീന്ദ്ര നാഥ്, അധ്യാപകരായ ശ്യാമള, സുജിത, ശ്രീശുഭ, ധന്യശ്രീ, രമിത, ശ്രീവീണ്‍ എന്നിവരും ഇവര്‍ക്ക് പിന്തുണയുമായുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെയാണ് പ്രവര്‍ത്തനങ്ങള്‍. മിതമായ നിരക്കിലാണ് ഭക്ഷ്യോത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. അഞ്ചു രൂപ മാത്രമാണ് ഈടാക്കുന്നതെന്നും ഇത് മേള വന്‍ വിജയമാകാന്‍ കാരണമായെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പാചകം മുതല്‍ വിതരണം വരെ വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടത്തിലാണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇവര്‍ തന്നെയാണ് പ്രാരംഭ ഘട്ടത്തിലുള്ള മൂലധനം സമാഹരിച്ചത്.
ഉണ്ണിയപ്പം, മുട്ടബജി, പരിപ്പുവട, പക്കവട, ഉന്നക്കായി, ചിക്കന്‍ കട്ലറ്റ് തുടങ്ങിയ വിഭവങ്ങളും ചായ, മോര്, തണ്ണിമത്തന്‍ ജ്യൂസ് ഉള്‍പ്പെടെയുള്ള പാനീയങ്ങളും ഇവിടെ ലഭ്യമാണ്. വിപണനത്തിലൂടെ ലഭിക്കുന്ന പണം സാമൂഹ്യ സേവനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മേളയ്ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളായ അതുല്‍ജിത്ത്, ഹുസെനത്ത് എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇവര്‍ക്കു പുറമെ വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പാള്‍ സുചീന്ദ്ര നാഥ്, അധ്യാപകരായ ശ്യാമള, സുജിത, ശ്രീശുഭ, ധന്യശ്രീ, രമിത, ശ്രീവീണ്‍ എന്നിവരും ഇവര്‍ക്ക് പിന്തുണയുമായുണ്ട്.
=
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->