Join Whatsapp Group. Join now!

'മഞ്ചേശ്വരത്തെ മിന്നും ജയം ജനങ്ങള്‍ റദ്ദുച്ചാക്ക് നല്‍കിയ മരണാനന്തര അംഗീകാരം'

തുളുനാടിന്റെ സ്പന്ദനങ്ങളറിഞ്ഞ് മഞ്ചേശ്വരത്തിന്റെ മുക്കിലും മൂലയിലും റദ്ദൂച്ച തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും Gulf, News, Dubai, KMCC, Kasaragod, Muslim League, Dubai KMCC conducted P BAbdu Razak commommerative meeting
ദുബൈ: (my.kasargodvartha.com 18.11.2019) തുളുനാടിന്റെ സ്പന്ദനങ്ങളറിഞ്ഞ് മഞ്ചേശ്വരത്തിന്റെ മുക്കിലും മൂലയിലും റദ്ദൂച്ച തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും തന്നെ ഉത്തരവാദിത്തം ഏല്‍പിച്ച ജനങ്ങളോടുള്ള റദ്ദുച്ചാന്റെ കരുതലിന് ജനം തിരിച്ച് നല്‍കിയ ആദരവും കൂടിയാണ് ഉപതെരഞ്ഞെടുപ്പിലെ എം സി ഖമറുദ്ദീന്റെ ഉജ്വല വിജയമെന്ന്് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് പറഞ്ഞു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മറ്റി സംഘടിപിച്ച 'പ്രിയപ്പെട്ട റദ്ദുച്ച' അനുസ്മരണ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


മഞ്ചേശ്വരത്തെ യു ഡി എഫിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായത് അദൃശ്യനായി റദ്ദുച്ച തന്നെയായിരുന്നു. തന്റെ ശേഷം തന്നെക്കാള്‍ മികച്ച വിജയം മുന്നണിക്ക് സമ്മാനിക്കാന്‍ പാകത്തില്‍ റദ്ദുച്ച ചെയ്ത സേവന-വികസന പ്രവര്‍ത്തനങ്ങളും ജനകീയമായ ഇടപെടലുകളുമാണ് സര്‍വ സന്നാഹങ്ങളുമൊരുക്കി വന്ന ഫാസിസ്റ്റുകള്‍ക്കെതിരെ 89 ഇരട്ടി വിജയത്തിലേക്ക് മുന്നണിയെ നയിച്ചത്. ജനപക്ഷ രാഷട്രീയത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ച അദ്ദേഹത്തെ പുതിയ തലമുറ കൂടുതല്‍ പഠിക്കുകയും പകര്‍ത്തുകയും വേണം.

മഞ്ചേശ്വരത്തിന്റെ മണ്ണ് മതേതരശക്തികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തെളിയിക്കാന്‍ അവിടത്തെ ജനങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നും അഷ്‌റഫ് പറഞ്ഞു.

പി ബി അബ്ദുറസാഖിന്റെ മകന്‍ ഷഫീഖ് റസാഖ്, മുസ്‌ലിംലീഗ് ജില്ല ട്രഷര്‍ മാഹിന്‍ ഹാജി കല്ലട്ര എന്നിവര്‍ മുഖ്യാതിഥികളായി. സംഗമം പ്രസിഡന്റ് ഫൈസല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍
ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പ്രവാസി എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള, ചെങ്കള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്‌റഫ് എന്നിവവെ വിശിഷ്ട സേവനങ്ങള്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു. ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി മുസ്തഫ വേങ്ങര, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ഭാരവാഹികളായ ഹനീഫ് ചെര്‍ക്കള, എം എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍, മജീദ് മടിക്കിമല, ഒ കെ ഇബ്രാഹിം, ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷര്‍ ഹനീഫ് ടി ആര്‍, അഫ്‌സല്‍ മെട്ടമ്മല്‍, മഞ്ചേശ്വരം മണ്ഡലം ലീഗ് ട്രഷര്‍ അഷ്റഫ് കര്‍ള, ഹസൈനാര്‍ തോട്ടുംഭാഗം, ഫൈസല്‍ മുഹ്സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, മഹ്മൂദ് ഹാജി പൈവളികെ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അബ്ദുര്‍ റഹ്മാന്‍ ബീച്ചാരക്കടവ്, സലാം തട്ടാനിച്ചേരി, സത്താര്‍ ആലംപാടി, സിദ്ദിഖ് ചൗക്കി, അയ്യൂബ് ഉറുമി, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ നഗര്‍, ഡോ. ഇസ്മായില്‍, ഷബീര്‍ കീഴൂര്‍, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബെരിക്കെ, എ കെ കരീം, മുനീഫ് ബദിയടുക്ക, ഐ പി എം ഇബ്രാഹിം, സഫ്വാന്‍ അണങ്കൂര്‍, ഷാഫി ചെര്‍ക്കള, ഹാരിസ് ബ്രദേഴ്‌സ്, അസീസ്, അഷ്‌കര്‍ ചൂരി, സര്‍ഫ്രാസ് പട്ടേല്‍, ഗഫൂര്‍ ഊദ്, ഹനീഫ് കുമ്പഡാജെ, അസീസ് കമാലിയ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതവും സെക്രട്ടറി സുഹൈല്‍ കോപ്പ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dubai, KMCC, Kasaragod, Muslim League, Dubai KMCC conducted P BAbdu Razak commommerative meeting

Post a Comment