ഇരിയണ്ണി: (my.kasargodvartha.com 15.11.2019) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി ഒപ്പനയില്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചതായി വിജിലന്‍സിനും ഡി ഡി ഇയ്ക്കും പരാതി. സംസ്ഥാനത്തെ പ്രമുഖ ഒപ്പന പരിശീലകനും ഒപ്പന തനിമയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ എം വി ഉദ്ദേശ് കുമാറും ചെറുവത്തൂര്‍ ഗവണ്‍മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനുഗ്രഹ വി കുമാറുമാണ് കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിക്ക് പരാതി നല്‍കിയത്. ഇതുകൂടാതെ ജനപ്രതിനിധികള്‍ക്കും പരാതിയുടെ കോപ്പി കൈമാറിയിട്ടുണ്ട്.
വിധികര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ രണ്ട് ടീമിന്റെയും പരിശീലകനെന്നും രണ്ടാം സ്ഥാനം നേടിയ ടീമിനെ കൊണ്ട് വിധി വന്ന ഉടനെ ഡി ഡി ഇയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നുമാണ് പരാതി. മത്സരത്തിന്റെ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ രണ്ടാം സ്ഥാനത്തെത്തിയ ടീമിന് രണ്ടു മാര്‍ക്ക് കുറച്ചിട്ടുണ്ടെന്ന് വിധി കര്‍ത്താവ് ഫോണിലൂടെ പറയുന്നത് കേട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫയലുകള്‍ പിടിച്ചെടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ മത്സരിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം ടീമിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചതെന്നും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )വിധികര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ രണ്ട് ടീമിന്റെയും പരിശീലകനെന്നും രണ്ടാം സ്ഥാനം നേടിയ ടീമിനെ കൊണ്ട് വിധി വന്ന ഉടനെ ഡി ഡി ഇയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നുമാണ് പരാതി. മത്സരത്തിന്റെ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ രണ്ടാം സ്ഥാനത്തെത്തിയ ടീമിന് രണ്ടു മാര്‍ക്ക് കുറച്ചിട്ടുണ്ടെന്ന് വിധി കര്‍ത്താവ് ഫോണിലൂടെ പറയുന്നത് കേട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫയലുകള്‍ പിടിച്ചെടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ മത്സരിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം ടീമിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചതെന്നും പരാതിയില്‍ പറയുന്നു.
Keywords: Kerala, News, Kalolsavam, District School Kalolsavam: Complaint against Oppana Judgment
< !- START disable copy paste -->