Join Whatsapp Group. Join now!

എസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

നീലേശ്വരം നഗരസഭ 2019-20 വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പെടുത്തി പട്ടികജാതി News, Kerala, Distribution of furniture to SC students
നീലേശ്വരം: (my.kasargodvartha.com 04.11.2019) നീലേശ്വരം നഗരസഭ 2019-20 വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചര്‍ (മേശ, കസേര) വിതരണം ചെയ്തു. നഗരസഭ അനക്‌സ് ഹാളില്‍ നടന്ന വിതരണ ചടങ്ങ് നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെപി ജയരാജന്‍ നിര്‍വ്വഹിച്ചു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും പഠന മുറി നിര്‍മ്മാണത്തിന് ധനസഹായവും ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായവും ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.


ചെയര്‍പേഴ്‌സണ്‍ വി ഗൗരി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എകെ കുഞ്ഞികൃഷ്ണന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി രാധ, പിഎം സന്ധ്യാ, കൗണ്‍സിലര്‍ പി വി രാധാകൃഷ്ണന്‍, നഗരസഭ സെക്രട്ടറി ടി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസര്‍ പി സതീഷ് കുമാര്‍ സ്വാഗതവും വികസന കാര്യ സ്ഥിരം സമിതി അംഗം കെ വി സുധാകരന്‍ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Distribution of furniture to SC students

Post a Comment