കാഞ്ഞങ്ങാട്: (my.kasargodvartha.com 15.10.2019) ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രസംഗ പരിശീലനക്കളരി ആരംഭിച്ചു. ലയണ്‍സ് റീജ്യണല്‍ ചെയര്‍പേഴ്‌സണ്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഏറ്റവും ചുരുങ്ങിയതും ഹൃദ്യവുമായ ഭാഷയില്‍ ആശയം കൈമാറുമ്പോഴാണ് പ്രസംഗം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ എത്തിച്ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പരിശീലകന്‍ രാജേഷ് കൂട്ടക്കനിയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസത്തെ പ്രസംഗ പരിശീലനക്കളരി സംഘടിപ്പിക്കുന്നത്.
പ്രസിഡണ്ട് അന്‍വര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് സോണ്‍ ചെയര്‍പേഴ്‌സണ്‍ എം ബി ഹനീഫ്, പി എം അബ്ദുന്നാസര്‍, ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഷൗക്കത്തലി സ്വാഗതവും സെക്രട്ടറി ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Kanhangad, Lions club, Bekal fort, Speech training conducted