Join Whatsapp Group. Join now!

ആടിയും പാടിയും കൂട്ടുകൂടിയും സ്‌നേഹക്കൂട്ട്

ആടിയും പാടിയും കൂട്ടുകൂടിയും ഓള്‍ഡ് ഏജ് ഹോമില്‍ അന്തേവാസികളോടൊപ്പം നടത്തിയ സ്‌നേഹക്കൂട്ട് പരിപാടി ശ്രദ്ധേയമായി Kerala, News, Kasaragod, Udma, Govt. high school, SSC batch, Snehakkoottu programme conducted
ഉദുമ: (my.kasargodvartha.com 7.10.2019) ആടിയും പാടിയും കൂട്ടുകൂടിയും ഓള്‍ഡ് ഏജ് ഹോമില്‍ അന്തേവാസികളോടൊപ്പം നടത്തിയ സ്‌നേഹക്കൂട്ട് പരിപാടി ശ്രദ്ധേയമായി. ഉദുമ ഗവ. ഹൈസ്‌കൂളിലെ 1987 എസ് എസ് സി സ്‌കൂള്‍ പുള്ളര്‍ കൂട്ടായ്മയാണ് പരവനടുക്കം ഓള്‍ഡ് ഏജ് ഹോമില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

ഉദുമ ഗവ. സ്‌കൂളിലെ റിട്ട. അധ്യാപകനും ചിത്രകാരനുമായ കെ എ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ജയന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു.



അധ്യാപകരായ കെ എ ഗഫൂര്‍, കെ വിശാലാക്ഷന്‍, ശ്രീധരന്‍, യശോദ, വത്സല, വിലാസിനി, സുലോചന, പത്മാവതി വിശാലാക്ഷന്‍ എന്നിവരെ ആദരിച്ചു.

ഡോ. അമൃത ഉദയമംഗലം, നിഖില്‍ കൊക്കാല്‍, വിപിനേഷ് അംബാപുരം എന്നിവര്‍ നാടന്‍ പാട്ടുകള്‍ ആലപിച്ചു. കെ സുകുമാരന്‍, വിശാലാക്ഷന്‍ ബാര, മോഹന്‍ദാസ് ചാപ്പയില്‍, ദിനേശന്‍ തൊട്ടിയില്‍, അബ്ദുല്ല ബദ്‌റു, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുജീബ് മാങ്ങാട്, ജാക്കി റഹ് മാന്‍, അബ്ദുല്‍മുജീബ്, രവി തല്ലാണി, ഷാഫി പാലക്കുന്ന്, ഗോപി മൈലാട്ടി, സുകുമാരന്‍ ഉമേശ് നഗര്‍, ഉബൈദ് ഉദുമ, കെ വി പ്രമീള, എം പ്രിയ, അംബുജാക്ഷി അരവിന്ദന്‍, കെ ലക്ഷ്മി, പ്രസന്ന വിശ്വന്‍, പുഷ്പ ഗോപാലന്‍, പി ടി രാധ, താഹിറ ഖാലിദ്, പ്രഭ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പന്തല്‍ നാരായണന്‍ സ്വാഗതം പറഞ്ഞു.


Keywords: Kerala, News, Kasaragod, Udma, Govt. high school, SSC batch, Snehakkoottu programme conducted

Post a Comment