Join Whatsapp Group. Join now!

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; മലേഷ്യയില്‍ പ്രചാരണ സമിതി രൂപീകരിച്ചു

ഡിസംബര്‍ 27,28,29 തീയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മലേഷ്യയില്‍ പ്രചാരണ സമിതി രൂപീകരിച്ചു. kerala, News, kuala lumpur, Sa-adiya, December, Sa-adiya golden jubilee: Propaganda committee set up in Malaysia
1 min read
ക്വാലാലംപൂര്‍: (my.kasargodvartha.com 31.10.2019) ഡിസംബര്‍ 27,28,29 തീയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മലേഷ്യയില്‍ പ്രചാരണ സമിതി രൂപീകരിച്ചു. മലബാര്‍ മസ്ജിദില്‍ നടന്ന പ്രചാരണ കണ്‍വെന്‍ഷന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു.

സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് സിറാജുദ്ദീന്‍ ജീലാനി ജൗഹര്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് എ ബി എം തങ്ങള്‍, ഹാജി അബൂബക്കര്‍ മേജര്‍, അബ്ദുല്ല ബിന്‍ അഹ്മദ് കുട്ടി, മലബാര്‍ മസ്ജിദ് ഇമാം അബ്ദുറഷീദ് സഖാഫി, ഹാജി അബ്ദുറസാഖ്, ഐ സി എഫ് സെക്രട്ടറി മഖ്ബൂല്‍ സഖാഫി, ഹസ്ബുല്ല തളങ്കര, ബാപ്പു ഹാജി, ഖമറുദ്ദീന്‍ സഖാഫി, ലത്വീഫ് ഹാജി, സഫ്വാന്‍ തൃക്കരിപ്പൂര്‍, മുസ്തഫ സൈനി, ഹമീദ് എട്ടിക്കുളം എന്നിവര്‍ സംസാരിച്ചു.

സഅദിയ്യ മലേഷ്യന്‍ ഓര്‍ഗനൈസര്‍ ശംസുദ്ദീന്‍ സഅദി സ്വാഗതവും കലാം കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.


Keywords: kerala, News, kuala lumpur, Sa-adiya, December, Sa-adiya golden jubilee: Propaganda committee set up in Malaysia

You may like these posts

Post a Comment