Join Whatsapp Group. Join now!

മാങ്ങാട് പ്രീമിയര്‍ ലീഗ് 2019: സംഘാടക സമിതി ഭാരവാഹികള്‍

യുണൈറ്റഡ് മാങ്ങാട് ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ മാങ്ങാട് പ്രീമിയര്‍ ലീഗ് 2019 (സീസണ്‍ 2) ന് സംഘാടക News, Kerala, mangad premier league 2019: organising committy formed
മാങ്ങാട്: (my.kasargodvartha.com 01.11.2019) യുണൈറ്റഡ് മാങ്ങാട് ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ മാങ്ങാട് പ്രീമിയര്‍ ലീഗ് 2019 (സീസണ്‍ 2) ന് സംഘാടക സമിതി രൂപികരിച്ചു. മുഖ്യ രക്ഷാധികാരികളായി ഹമീദ് മാങ്ങാട്, ബീബി അഷ്റഫ്, കമലാക്ഷി ബാലകൃഷ്ണന്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി, അസൈനാര്‍ പിഎ, അബ്ദുല്ല കുഞ്ഞി മാങ്ങാട് എന്നിവരെ തെരെഞ്ഞെടുത്തു.

ചെയര്‍മാന്‍: ഹസന്‍ മാങ്ങാട്.
വൈസ് ചെയര്‍മാന്‍: ഹസൈനാര്‍ ചോയ്‌സിലാന്‍ഡ്, കണ്ണന്‍ കപ്പല്‍, മജീദ് മാങ്ങാട്.
ജനറല്‍ കണ്‍വീനര്‍: മോഹനന്‍ മാങ്ങാട്, കബീര്‍ മാങ്ങാട്, പത്മനാഭന്‍ അംബാപുരം, ശാഹുല്‍ ഹമീദ്
ട്രഷറര്‍: ടിവി അബ്ദുല്ല കുഞ്ഞി
ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍: അഡ്വ. മുഹമ്മദ് കുഞ്ഞി
വൈസ് ചെയര്‍മാന്‍: അന്‍വര്‍ സിലോണ്‍ മാങ്ങാട്
കണ്‍വീനര്‍മാര്‍: മുഹമ്മദ്, ഖാദര്‍ പിഎ, റാഷിദ് മാങ്ങാട്, കബീര്‍ മാങ്ങാട്, ഇല്‍യാസ് മണവാട്ടി, ഗോപാലന്‍ മാങ്ങാട്, ശ്രീധരന്‍ മാങ്ങാട്, ഇബ്രാഹിം മാങ്ങാട്, സിദ്ധീഖ് ആലൂര്‍, ഷബീര്‍ മാങ്ങാട്.

ഗ്രൗണ്ട് ആന്‍ഡ് പബ്ലിസിറ്റി ചെയ്യര്‍മാന്‍: റാഷിദ് മാങ്ങാട്
കണ്‍വീനര്‍: ജാസ്മിന്‍ സാലി, മുഹമ്മദ് ആര്യടുക്കം, അബ്ദുല്‍ ഖാദര്‍ ബിഎം, ഖാദര്‍ മാങ്ങാട്, താജുദ്ധീന്‍ മാങ്ങാട്, അറഫാത് മാങ്ങാട്, സാദിഖ് ബീരാന്‍, സുധീഷ് കുമാര്‍, യൂസുഫ് കളനാട്, റിസ്വാന്‍ മാങ്ങാട്, സത്താര്‍ മാങ്ങാട്.
കുടിവെള്ളം, എച്ച്ഡി ബോക്‌സ്: ഷബീര്‍ മാങ്ങാട്, ഇജു മാങ്ങാട്, റാഷി മാങ്ങാട്,
ബോള്‍ ബോയ്‌സ് കണ്‍വീനര്‍മാര്‍: അബി മാങ്ങാട്, ജാബി മാങ്ങാട്, റിസ്വാന്‍ മാങ്ങാട്


ലോഗോ പ്രകാശനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെഎ മുഹമ്മദ് അലി നിര്‍വഹിക്കും. ഡിസംബര്‍ 15ന് നടക്കുന്ന ഘോഷയാത്രയും, സാംസ്‌കാരിക സമ്മേളനവും കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ മുഖ്യാഥിതിയാകും. സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിപുലമായ രീതിയിലാണ് എംപിഎല്‍ സീസണ്‍ 2 സംഘടിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, mangad premier league 2019: organising committy formed

Post a Comment