Join Whatsapp Group. Join now!

കുമ്പളയിലെ മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ നിര്യാതനായി

റിട്ട. അധ്യാപകന്‍ മാട്ടംകുഴിയിലെ മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ (89) നിര്യാതനായി. കന്തല്‍ എ എല്‍ പി സ്‌കൂളില്‍ അധ്യാപകനായി സേവനമാരംഭിച്ച Kerala, News, Obituary, Kumbla, Rtd. Teacher, Headmaster, kumbla Muhammedkunhi master passed away
കുമ്പള: (my.kasargodvartha.com 18.10.2019) റിട്ട. അധ്യാപകന്‍ മാട്ടംകുഴിയിലെ മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ (89) നിര്യാതനായി. കന്തല്‍ എ എല്‍ പി സ്‌കൂളില്‍ അധ്യാപകനായി സേവനമാരംഭിച്ച ഇദ്ദേഹം ഇച്ചിലംകോട് ഇസ്ലാമിയ എല്‍ പി സ്‌കൂള്‍, നെല്ലിക്കുന്ന് എല്‍ പി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു.

1985ല്‍ നെല്ലിക്കുന്ന് എല്‍ പി സ്‌കൂളില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ പത്ത് വര്‍ഷം പരവനടുക്കം ആലിയ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുമ്പള ഖാസി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യനായിരുന്നു. കുണ്ടങ്കാറടുക്ക താഹ മസ്ജിദ് പ്രസിഡന്റായും സെക്രട്ടറിയായും ഏറെ കാലം പ്രവര്‍ത്തിച്ചു. കുമ്പള ബദര്‍ ജുമാമസ്ജിദ് ഓഡിറ്ററായിരുന്നു.

ഭാര്യ ബി എഫ് ബീഫാത്തിമ ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്.

മക്കള്‍: കെ എം ഷാഹുല്‍ഹമീദ് (ഐ ടി മാനേജര്‍, എമിറേറ്റ് പെട്രോളിയം, ദുബൈ), കെ എം അന്‍വര്‍ ഹുസൈന്‍, റംല, ജമീല, കെ എം അബ്ദുസത്താര്‍ (പ്രിന്‍സിപ്പല്‍, മഹാത്മാ കോളജ്, കുമ്പള), ജമാലുദ്ദീന്‍ അബ്ദുല്‍വാഹിദ്, അഹമ്മദ് ശരീഫ്, ആയിഷത്ത് ശമീമ.

മരുമക്കള്‍: യാസ്മിന്‍, സബിത, അബ്ദുല്ലത്തീഫ് ബുളയാളം, കെ എം എ അഷ്‌റഫ് (ജില്ലാ ഓഫീസര്‍, ഭൂഗര്‍ഭജല വകുപ്പ്, കാസര്‍കോട്), റഹീമ, ശമീമ.


Keywords: Kerala, News, Obituary, Kumbla, Rtd. Teacher, Headmaster, kumbla Muhammedkunhi master passed away

Post a Comment