Join Whatsapp Group. Join now!

ദേശീയ സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പ്: കേരള ടീമിനുവേണ്ടി കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ ജഴ്‌സിയണിയും

ദേശീയ സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനുവേണ്ടി കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ ജഴ്‌സിയണിയും.എന്‍ എ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ Kerala, News, Kasaragod, Students, Kabaddi, Kabaddi championship: Students of Kasargod will play for Kerala team
കാസര്‍കോട്: (my.kasargodvartha.com 23.10.2019) ദേശീയ സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനുവേണ്ടി കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ ജഴ്‌സിയണിയും.എന്‍ എ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ സൂജേഷ് മധൂരും മോഹിത്ത് അച്ചേരിയുമാണ് ടീമില്‍ ഇടം നേടിയത്. ഡിസംബറില്‍ ഡല്‍ഹിയിലാണ് മത്സരം.

മധൂരിലെ ശ്രീധരന്റെയും സവിതയുടേയും മകനാണ് സുജേഷ്. സംഘശക്തി മധൂരിലൂടെയാണ് കളിച്ച് വളര്‍ന്നത്. ഉദുമ അര്‍ജുന അച്ചേരി കബഡി ടീമിലൂടെ കളിച്ച് വളര്‍ന്ന മോഹിത്ത് അച്ചേരി മുകുന്ദന്റെയും ലതയുടെയും മകനാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി എന്‍ എ മോഡല്‍ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും ജഗദീഷ് കുമ്പളയുടെ പരീശിലന കളരിയായ ജെ കെ അക്കാദമിയിലൂടെ സൂനില്‍ അശോക് നഗറിന്റെ സഹായത്തോടെയാണ് കബഡിയില്‍ ഉന്നത നേട്ടങ്ങള്‍ കൊയ്തത്.

ഇരുവരെയും എന്‍ എ മോഡല്‍ സ്‌കൂള്‍ ചെയര്‍മാന്‍ എന്‍ എ അബൂബക്കറും പ്രിന്‍സിപ്പല്‍ യതീഷ് ബല്ലാളും അനുമോദിച്ചു.


Keywords: Kerala, News, Kasaragod, Students, Kabaddi, Kabaddi championship: Students of Kasargod will play for Kerala team

Post a Comment