Join Whatsapp Group. Join now!

വി.കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരം; മൗലിക രചനകള്‍ ക്ഷണിക്കുന്നു

ഈ വര്‍ഷത്തെ വി കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു kerala, news, award, V. Common Master Memorial Culture Short Story Award
കാസർകോട്: (my.kasargodvartha.com 06.09.2019) ഈ വര്‍ഷത്തെ വി കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രസിദ്ധീകരിക്കപ്പെട്ടതോ അപ്രകാശിതമോ ആയ മലയാളത്തിലെഴുതപ്പെട്ട മൗലികരചനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. പ്രകാശിതമായ കഥയാണെങ്കില്‍ 2018 ജനുവരിക്കുശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചതോ ആയ കഥയായിരിക്കണം എന്ന നിബന്ധന ബാധകമാണ്.

10000 രൂപയും പ്രശസ്തിഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. പ്രായപരിധിയില്ലാതെ ആര്‍ക്കും പുരസ്‌കാരത്തിന് രചനകള്‍ അയക്കാവുന്നതാണ്. സാഹിത്യരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് നിര്‍ണ്ണയ സമിതി പുരസ്‌കാരത്തിനര്‍ഹമായ രചന തെരഞ്ഞെടുക്കും. 2019 നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് നല്‍കുന്നത്.


അവാര്‍ഡിന് പരിഗണിക്ക പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ചെറുകഥയുടെ നാലു കോപ്പികള്‍ പ്രത്യേകം തയ്യാറാക്കിയ ബയോഡാറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം 2013 സെപ്റ്റംബര്‍ 30 നകം സമര്‍പ്പിക്കേണ്ടതാണ്. രചനകള്‍ അയക്കേണ്ട വിലാസം ' സെക്രട്ടറി, സംസ്‌കൃതി പുല്ലര്‍, ഹരിപുരം (പി.ഒ), ആനന്ദാശ്രമം (വഴി), പിന്‍ കോഡ് 671531'. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447469699, 9656244491, 9961107262, 9947721026 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: kerala, news, award, V. Common Master Memorial Culture Short Story Award

Post a Comment