Join Whatsapp Group. Join now!

യു എ ഇ ചൗക്കി നൂറുല്‍ഹുദാ വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍

യു എ ഇ ചൗക്കി നൂറുല്‍ഹുദാ വെല്‍ഫെയര്‍ കമ്മിറ്റി നിലവില്‍വന്നു. ദുബൈ തോട്ടില്‍ ഹൗസില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ Gulf, News, UAE, Kasaragod, Chowki, Office bearers, welfare committee, UAE Chowki Noorul Hudha welfare Committee Office bearers
ദുബൈ: (my.kasargodvartha.com 15.09.2019) യു എ ഇ ചൗക്കി നൂറുല്‍ഹുദാ വെല്‍ഫെയര്‍ കമ്മിറ്റി നിലവില്‍വന്നു. ദുബൈ തോട്ടില്‍ ഹൗസില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

ശരീഫ് കല്ലങ്കൈ യോഗം ഉദ്ഘാടനം ചെയ്തു. ജലീല്‍ ഡി എച്ച് എല്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റായി ശരീഫ് കല്ലങ്കൈ, ജനറല്‍ സെക്രട്ടറിയായി സിദ്ദീഖ് ചൗക്കി, ട്രഷററായി ഗഫൂര്‍ മൂന്ന്കണ്ടം എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുര്‍ റഹ്മാന്‍ തോട്ടില്‍, ജലീല്‍ ഡി എച്ച് എല്‍, ഷുക്കൂര്‍ കല്ലങ്കൈ, അബൂബക്കര്‍ മുക്രി (വൈസ് പ്രസിഡന്റുമാര്‍), ബീരാന്‍ ഐവ, സഹീര്‍ അര്‍ജാല്‍, ജംഷി മൂപ്പ, ഷാഫി കെ കെ പുറം (ജോയിന്റ് സെക്രട്ടറിമാര്‍), സമദ് കേരള സ്റ്റോര്‍ (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

എം എ ഹാരിസ്, നസീര്‍ ഐവ, സലീം കടപ്പുറം, ഖലീല്‍ മദ്രസവളപ്പില്‍, ഹനീഫ് കെ കെ പുറം, കുഞ്ഞാമു കീഴൂര്‍, സാലി ഐവ, സിദ്ദീഖ് കല്ലങ്കൈ, സലാം കല്ലങ്കൈ എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് ചൗക്കി സ്വാഗതവും ഗഫൂര്‍ മൂന്ന്കണ്ടം നന്ദിയും പറഞ്ഞു.

Keywords: Gulf, News, UAE, Kasaragod, Chowki, Office bearers, welfare committee, UAE Chowki Noorul Hudha welfare Committee Office bearers

Post a Comment