അഡൂര്‍ : (www.kasargodvartha.com 08.09.2019) മാതൃകയായി കുട്ടികളുടെ ഓണാഘോഷം. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളാണ് ലളിതമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ച് സംഭാവനപ്പെട്ടിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ശേഖരിച്ച തുക മാവേലിയായി വേഷമിട്ട രണ്ടാം ക്ലാസുകാരന്‍ നിലനും കൂട്ടുകാരും ചേര്‍ന്ന് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന് കൈമാറി.
പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ നാടന്‍പൂക്കളുപയോഗിച്ച് പൂക്കളമിടുകയും വിവിധ നാടന്‍ കളികളിലേര്‍പ്പെടുകയും ചെയ്തു. ഹൈസ്‌കൂള്‍ കുട്ടികള്‍ ഓരോ ക്ലാസിലും ലാപ്‌ടോപ്പും പ്രോജക്റ്ററും ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പൂക്കളം ഉണ്ടാക്കി. ഉച്ചക്ക് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണസദ്യയും പായസവും നല്‍കി.
കാറഡുക്ക ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍, സ്‌കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്മാസ്റ്റര്‍ അനീസ് ജി. മൂസാന്‍, മുന്‍ പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് ജയലക്ഷ്മി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി രാമചന്ദ്ര മണിയാണി, സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ നാടന്‍പൂക്കളുപയോഗിച്ച് പൂക്കളമിടുകയും വിവിധ നാടന്‍ കളികളിലേര്‍പ്പെടുകയും ചെയ്തു. ഹൈസ്‌കൂള്‍ കുട്ടികള്‍ ഓരോ ക്ലാസിലും ലാപ്‌ടോപ്പും പ്രോജക്റ്ററും ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പൂക്കളം ഉണ്ടാക്കി. ഉച്ചക്ക് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണസദ്യയും പായസവും നല്‍കി.
കാറഡുക്ക ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍, സ്‌കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്മാസ്റ്റര്‍ അനീസ് ജി. മൂസാന്‍, മുന്‍ പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് ജയലക്ഷ്മി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി രാമചന്ദ്ര മണിയാണി, സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Students celebrate Onam, Proceeds from the donation box were transferred to the relief fund < !- START disable copy paste -->