Join Whatsapp Group. Join now!

നൂറുല്‍ ഉലമ മുസ്‌ലിം നവോത്ഥാനത്തിന്റെ ധൈഷണിക സ്രോതസ്

നൂറുല്‍ ഉലമാ എം എ ഉസ്താദ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ ധൈഷണിക സ്രോതസ്സായിരുന്നുവെന്ന് Kerala, News, Sa-adiya, convention, Wayanad, Golden Jibilee, Sa-adiya Golden Jubilee District working convention conducted
തരുവണ: (my.kasargodvartha.com 12.09.2019) നൂറുല്‍ ഉലമാ എം എ ഉസ്താദ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ ധൈഷണിക സ്രോതസ്സായിരുന്നുവെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പറഞ്ഞു. സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ നൂറുല്‍ ഉലമ ആദര്‍ശ സരണി എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് മുഹമ്മദ് സഖാഫി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം കൈപാണി അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ജ്ഞാനം, മനനം, മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ 2019 ഡിസംബര്‍ 27, 28, 29 തീയതികളില്‍ കാസര്‍കോട്ട് നടക്കുന്ന ജാമിഅ സഅദിയ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തെക്കുറിച്ച് കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി വിശദീകരിച്ചു. അബൂബക്കര്‍ ചെറിയ കോയ തങ്ങള്‍, അബ്ദുല്‍മജീദ് തലപ്പുഴ, നാസര്‍ മാസ്റ്റര്‍, ഒ എം തരുവണ, മമ്മൂട്ടി മദനി, ബഷീര്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു. ജമാലുദ്ദീന്‍ സഅദി സ്വാഗതവും അബ്ദുല്‍ഹമീദ് സഅദി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Sa-adiya, convention, Wayanad, Golden Jibilee, Sa-adiya Golden Jubilee District working convention conducted

Post a Comment