Join Whatsapp Group. Join now!

യേനപ്പോയ മെഡിക്കല്‍ കോളജും എച്ച്എന്‍സി ആശുപത്രിയും സംയുക്തമായി നടത്തുന്ന കാല്‍മുട്ട്/ഇടുപ്പ് മാറ്റിവെക്കല്‍ ക്യാമ്പ് ഞായറാഴ്ച

മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജും കാസര്‍കോട് ദേളിയിലെ എച്ച്എന്‍സി ആശുപത്രിയും News, Kerala, hospital, medical, camp, diseased, medical camp on 28th sep
കാസര്‍കോട്: (my.kasargodvartha.com 04.09.2019) മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജും കാസര്‍കോട് ദേളിയിലെ എച്ച്എന്‍സി ആശുപത്രിയും സംയുക്തമായി സെപ്തംബര്‍ 8ന് ഞായറാഴ്ച കാല്‍മുട്ട്/ഇടുപ്പ് മാറ്റിവെക്കല്‍ ക്യാമ്പ് നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എച്ച്എന്‍സി ആശുപത്രി പരിസരത്തു വെച്ചാണ് ക്യാമ്പ് നടത്തുക. സന്ധി രോഗ വിദഗ്ധരായ ഡോ. ഇംത്തിയാസ് അഹ്മദ്, ഡോ. അഭിഷേക് ഷെട്ടി, ഡോ. ജാസിം എന്നിവര്‍ നേതൃത്വം നല്‍കും. ഇതിനു പുറമെ കാല്‍മുട്ട്/ഇടുപ്പ് മാറ്റിവെക്കാന്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കു തുടര്‍ ചികിത്സ യേനപ്പോയ മെഡിക്കല്‍ കോളജില്‍ നിന്നും ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.


പ്രധാനമന്ത്രി ജന ആരോഗ്യ ഇന്‍ഷൂറന്‍സ് സ്‌കീം യേനപ്പോയ ആശുപത്രിയില്‍ ബാധകമാണ്. ക്യാമ്പില്‍ ആര്‍ക്കെങ്കിലും കാല്‍മുട്ട്/ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ആയ്ഷ്മാന്‍ ഭാരത് സ്‌കീമില്‍ തികച്ചും സൗജന്യമായി നടപ്പിലാക്കുന്നതാണെന്നും ഹോസ്പിറ്റല്‍ അഡ്മിഷന്‍ സമയത്തു പിഎം ജയ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Keywords: News, Kerala, hospital, medical, camp, diseased, medical camp on 28th sep

Post a Comment