Join Whatsapp Group. Join now!

ലോക സാക്ഷരതാ ദിനാഘോഷവും ഓണാഘോഷവും

സാക്ഷരതാ മിഷന്‍ പ്ലസ്‌വണ്‍, പ്ലസ്ടു തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് പഠനകേന്ദ്രത്തില്‍ Kerala, News, Kanhangad, Literacy, Municipality, English class, Literacy Day and Onam celebrated
കാഞ്ഞങ്ങാട്: (my.kasargodvartha.com 16.09.2019) സാക്ഷരതാ മിഷന്‍ പ്ലസ്‌വണ്‍, പ്ലസ്ടു തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് പഠനകേന്ദ്രത്തില്‍ ലോക സാക്ഷരതാ ദിനാഘോഷവും ഓണാഘോഷവും നടത്തി.

കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സി പി വി വിനോദ്കുമാര്‍ ലോക സാക്ഷരതാ ദിന സന്ദേശം നല്‍കി. സാക്ഷരത മിഷന്റെ ഭാഷാ കോഴ്‌സായ ഗുഡ് ഇംഗ്ലീഷ് ക്ലാസിന്റെ ഉദ്ഘാടനവും നടത്തി. കെ സോമരാജന്‍ വിഷയാവതരണം നടത്തി.

കൗണ്‍സിലര്‍മാരായ സന്തോഷ് കെ, സുകന്യ എച്ച് ആര്‍, ഖദീജ ഹമീദ്, ലത കെ, സാവിത്രി കെ, സുമതി കെ, ഉഷ കെ വി, ഖദീജ പി, ഷൈജ, രമേശന്‍ മാസ്റ്റര്‍, ക്ലാസ് ലീഡര്‍ ഹാരിസ് പി എന്നിവര്‍ സംസാരിച്ചു. നോഡല്‍ പ്രേരക് ആയിഷ മുഹമ്മദ് സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് പഠിതാക്കളുടെ നേതൃത്വത്തില്‍ വിവിധ കലാമത്സരങ്ങളും ഓണസദ്യയും നടത്തി.


Keywords: Kerala, News, Kanhangad, Literacy, Municipality, English class, Literacy Day and Onam celebrated

Post a Comment