Join Whatsapp Group. Join now!

മഴക്കെടുതി; സഹായം വിതരണം ചെയ്തു

മഴക്കെടുതിയില്‍ കട്ടില്‍, കിടക്ക, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ മാട്ടുമ്മലില്‍ Kerala, News, Help for rain affected peoples
നീലേശ്വരം: (my.kasargodvartha.com 09.09.2019) മഴക്കെടുതിയില്‍ കട്ടില്‍, കിടക്ക, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ മാട്ടുമ്മലില്‍ താമസക്കുന്ന മൂന്നു പേര്‍ക്കാണ് നാഗച്ചേരി റസിഡന്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ അബുദാബി ലുലു ഗ്രൂപ്പില്‍ ജോലിക്കാരനും വ്യവസായ പ്രമുഖന്‍ എം എ യുസഫലിയുടെ മീഡിയ സെക്രട്ടറിയുമായ ബിജു കൊട്ടാരത്തില്‍ സ്‌പോണ്‍സര്‍ ചെയ്ത ബെഡുകള്‍ വിതരണം ചെയ്തത്.

അസോസിയേഷന്‍ പ്രസിഡണ്ട് സി മോഹനന്‍, ട്രഷറര്‍ എന്‍ വി ചന്ദ്രന്‍, മുന്‍ പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് വിതരണത്തിന് നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Help for rain affected peoples
  < !- START disable copy paste -->

Post a Comment