Join Whatsapp Group. Join now!

ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍: ഹാരിസ് ബ്രദേഴ്‌സ് പ്രസിഡന്റ്, ഹസ്‌കര്‍ ചൂരി ജനറല്‍ സെക്രട്ടറി, സര്‍ഫ്രാസ് റഹ്മാന്‍ ട്രഷറര്‍

ദുബൈ കാസര്‍കോട് മുനിസിപ്പല്‍ കെ എം സി സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍ Kerala, News, Dubai, KMCC, committee, Dubai KMCC Municipal committee new office bearers
ദുബൈ: (my.kasargodvartha.com 07.09.2019) ദുബൈ കാസര്‍കോട് മുനിസിപ്പല്‍ കെ എം സി സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. ഹാരിസ് ബ്രദേഴ്‌സ് പ്രസിഡന്റും ഹസ്‌കര്‍ ചൂരി ജനറല്‍ സെക്രട്ടറിയും സര്‍ഫറാസ് റഹ്മാന്‍ ട്രഷററുമായ കമ്മിറ്റിയെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി ഹസ്സന്‍ പതിക്കുന്നില്‍, സിനാന്‍ തോട്ടാന്‍, തല്‍ഹത്ത് തളങ്കര, ശിഹാബുദ്ദീന്‍ നായന്മാര്‍മൂല, ഹനീഫ് ചേരങ്കൈ, സുഹൈര്‍ യഹ്‌യ തളങ്കര, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഗഫൂര്‍ ഊദ്, ജോയിന്റ് സെക്രട്ടറിമാരായി ബഷീര്‍ ചേരങ്കൈ, കാമില്‍ ബാങ്കോട്, അബ്ദുല്ല നെസ്റ്റര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ശരീഫ് തുരുത്തി, മിര്‍ഷാദ് പൂരണം എന്നിവരെയും തെരഞ്ഞെടുത്തു.

ദുബൈ അല്‍ബറഹ കെ എം സി സി ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യു എ ഇ കെ എം സി സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് മുനിസിപ്പല്‍ പ്രസിഡന്റും കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. വി എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഫൈസല്‍ മുഹ്സിന്‍ അധ്യക്ഷത വഹിച്ചു.

ദുബൈ കെ എം സി സി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്നിപ്പാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, സലീം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല, സഫ്വാന്‍ അണങ്കൂര്‍, ഗഫൂര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

റിട്ടേണിങ് ഓഫീസര്‍ പി ഡി നൂറുദ്ദീന്‍, നിരീക്ഷകരായ സിദ്ദീഖ് ചൗക്കി, സുഹൈല്‍ കോപ്പ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Dubai, KMCC, kasaragod, committee, Dubai KMCC Municipal committee new office bearers

Post a Comment