Join Whatsapp Group. Join now!

സഹകരണ പ്രിന്റിംഗ് പ്രസ് ശാഖ ഉദ്ഘാടനം ചെയ്തു; അച്ചടി മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിസ്തുലമെന്ന് വി വി രമേശന്‍

അച്ചടി മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിസ്തുലമാണെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അഭിപ്രായപ്പെട്ടു Kerala, News, Kanhangad, printing press, Municipality, Chairman, Co-operative Printing Press inaugurated
കാഞ്ഞങ്ങാട്: (my.ksargodvartha.com 24.09.2019) അച്ചടി മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിസ്തുലമാണെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അഭിപ്രായപ്പെട്ടു. സമസ്ത മേഖലയിലും കയ്യൊപ്പുള്ള പ്രസ്ഥാനമാണ് ജനകീയതയുള്ള സഹകരണ മേഖലയെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പ്രിന്റിംഗ് ആന്റ് മള്‍ട്ടി ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ഹോസ്ദുര്‍ഗ് ജസീല്‍ സെന്ററില്‍ അധുനിക രീതിയില്‍ ആരംഭിച്ച പ്രിന്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്റിംഗ് മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മം നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം രാധാകൃഷ്ണന്‍ നായരും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ വിജയാ മുകുന്ദും കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മം ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാറും സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ ആദ്യവില്‍പന ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി ചന്ദ്രനും ആദ്യ ഓര്‍ഡര്‍ സ്വീകരിക്കല്‍ കാഞ്ഞങ്ങാട് വ്യവസായ വികസന ഓഫീസര്‍ എന്‍ അശോകും നിര്‍വഹിച്ചു.

കെ എസ് എഫ് ഇ കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ പ്രമോദ്കുമാര്‍ എം, കെ സി ഇ യു സംസ്ഥാന കമ്മിറ്റിയംഗം കെ വി വിശ്വനാഥന്‍, കോഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് ജയന്‍ സി ഇ എന്നിവര്‍ സംസാരിച്ചു.

ഡയറക്ടര്‍മാരായ സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ കെ എം കെ. നമ്പ്യാര്‍, പി കേളു മണിയാണി, കുഞ്ഞരന്‍, എ വിജയകുമാര്‍, ശാന്തകുമാരി ടീച്ചര്‍, രജിതകുമാരി കെ, സി പി ബിന്ദു എന്നിവര്‍ സംബന്ധിച്ചു. സംഘം പ്രസിഡണ്ട് പി ഗിരിധരന്‍ സ്വാഗതവും സെക്രട്ടറി പി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kanhangad, printing press, Municipality, Chairman, Co-operative Printing Press inaugurated

Post a Comment