Join Whatsapp Group. Join now!

ശാന്തി ദിനാചരണം: ദേശീയ സമ്മേളനം മഞ്ചേശ്വരത്ത്

ഗാന്ധി ശാന്തിസേനാ നേതൃത്വത്തില്‍ 23, 24 തീയ്യതികളില്‍ മഞ്ചേശ്വരം ഗിളിവിണ്ടുവിലെ കലാസ്വര്‍ഗം ഓഡിറ്റോറിയത്തില്‍ അക്രമരഹിത Kerala, News, Santhi Sena national conference in Manjeshwaram
കാസര്‍കോട്: (my.kasargodvartha.com 05.08.2019) ഗാന്ധി ശാന്തിസേനാ നേതൃത്വത്തില്‍ 23, 24 തീയ്യതികളില്‍ മഞ്ചേശ്വരം ഗിളിവിണ്ടുവിലെ കലാസ്വര്‍ഗം ഓഡിറ്റോറിയത്തില്‍ അക്രമരഹിത ഭാരതം എന്ന കാഴ്ചപ്പാടോടെ ദേശീയ സമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് രാവിലെ പത്തിന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉദ്ഘാടനം ചെയ്യും.

24ന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസമായി യൂത്ത് അസംബ്ലി, ഗ്രൂപ്പ് ചര്‍ച്ചകള്‍, എക്സിബിഷന്‍, ഗാന്ധി ചലച്ചിത്ര പ്രദര്‍ശനം, മുതിര്‍ന്ന ഗാന്ധി ഗാര്‍ഗ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയവയുണ്ടാകും. 22ന് വൈകിട്ട് വിളംബര യാത്രയും സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 300 പ്രതിനിധികള്‍ സമ്മേളനത്തിനെത്തും.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. എന്‍ രാധാകൃഷ്ണന്‍, ഹര്‍ഷാദ് വോര്‍ക്കാടി, രഞ്ജിത് സര്‍ക്കാര്‍, വി വി പ്രഭാകരന്‍, ക്യാപ്റ്റന്‍ കെ എം കെ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Santhi Sena national conference in Manjeshwaram
  < !- START disable copy paste -->

Post a Comment