കാസര്‍കോട്: (my.kasargodvartha.com 22.08.2019) ബെഡുകളും കട്ടിലുകളുമായി കുടകിലേക്ക്, അതിജീവനത്തിനായി ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി പ്രവര്‍ത്തകരുടെ കാരുണ്യ ഹസ്തം. പ്രളയ ദുരിതം സമ്മാനിച്ച കുടകിലേക്ക് ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ അതിജീവനം കാരുണ്യ ഹസ്തം വീണ്ടും. 200 ബെഡുകള്‍, ബെഡ് ഷീറ്റുകള്‍, കട്ടിലുകള്‍, നോട്ട് ബുക്കുകള്‍ എന്നിവയടങ്ങിയ രണ്ടു ലോഡുകളുമായാണ് ഇത്തവണ ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി പ്രവര്‍ത്തകര്‍ കുടകിലെ നാംപോക്ക് എന്ന പ്രദേശത്തെ ചെറിയ പറമ്പ ഗ്രാമത്തിലെത്തിയത്.
പ്രളയം മൂലം സര്‍വ്വവും നഷ്ടപ്പെട്ട ഈ പ്രദേശത്തുള്ള ഇരുന്നൂറോളം വരുന്ന കുടുംബങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസമെന്ന നിലയില്‍ കഴിഞ്ഞയാഴ്ച 10 കിലോ അരിയടക്കം അവശ്യസാധനങ്ങളടങ്ങുന്ന ഭക്ഷണക്കിറ്റുകളും വസത്രങ്ങളും ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയിരുന്നു.
പത്ത് ലക്ഷത്തോളം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞയാഴ്ച മാത്രം ഈ മേഖലയില്‍ നടത്തിയത്. നിലത്തു കിടക്കുന്ന വൃദ്ധജനങ്ങളുടെയും, കുട്ടികളുടെയും ദൈന്യതയ്ക്കുള്ള പരിഹാരമെന്ന നിലയിലാണ് കട്ടിലുകളും, ബെഡുകളും, പുതപ്പുകളുമായി ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വീണ്ടും ഇവിടെയത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകളും നല്‍കി.
പ്രസിഡണ്ട് സി.എല്‍.റഷീദിന്റെ നേതൃത്വത്തില്‍ ഐ.പി.പി ജലീല്‍ മുഹമ്മദ്, ടി.കെ അബ്ദുല്‍ നസീര്‍, അബ്ദുല്‍ ഖാദിര്‍ തെക്കില്‍, ഫാറൂഖ് കാസ്മി, ഷാഫി എ നെല്ലിക്കുന്ന്, മഹമൂദ് എരിയാല്‍, കെ സി ഇര്‍ഷാദ്, ഷറീഫ് കാപ്പില്‍, മുഹമ്മദ് ചേരൂര്‍, ബികെ ഖാദിര്‍, അബ്ദില്‍ സലാം പിബി, മജീദ് ബെണ്ടിച്ചാല്‍, അഷറഫ് ഐവ, നവാസ് ലണ്ടന്‍, സാജുദ്ദീ്ന്‍ തെരുവത്ത്, ഷഫീഖ് കല്ലങ്കടി, ടി.ഡി നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Lions club, chandragiri, kudak, flood, lions club flood relief works in kudak