Join Whatsapp Group. Join now!

കെ എം സി സി ക്വിസ് വിജയികളെ ആദരിച്ചു

കുവൈത്ത് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി റജബ് കാര്‍ഗോയുമായി സഹകരിച്ചു കൊണ്ട് റമദാനില്‍ നടത്തിയ 'റമദാന്‍ ക്വിസ് 2019' Gulf, News, KMCC Quiz winners felicitated
കുവൈത്ത്: (my.kasargodvartha.com 21.07.2019) കുവൈത്ത് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി റജബ് കാര്‍ഗോയുമായി സഹകരിച്ചു കൊണ്ട് റമദാനില്‍ നടത്തിയ 'റമദാന്‍ ക്വിസ് 2019' വിജയികളെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കബീര്‍ തളങ്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ശഹീദ് പാട്ടില്ലത്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് അറിവ് പകരുന്ന ഇത്തരം പരിപാടികള്‍ നടത്തുന്ന മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഒന്നാം സ്ഥാനം നേടിയ അന്‍വര്‍ കൊല്ലമ്പാടിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ അബ്ദുര്‍ റസാഖും, രണ്ടാം സ്ഥാനം നേടിയ നസീര്‍ ബാങ്കോടിന് ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്തും ഉപഹാരം നല്‍കി. ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് വെള്ളിയോത്ത്, സെക്രട്ടറി റസാഖ് അയ്യൂര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇഖ്ബാല്‍ മാവിലാടം, സുഹൈല്‍ ബല്ല, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല കടവത്ത്, ജില്ലാ ഭാരവാഹികളായ റിയാസ് അയ്യൂര്‍, അലി പെരുമ്പട്ട, സുബൈര്‍ കാടാംഗോട്, മന്‍സൂര്‍, എസ് എം ഹമീദ്, മണ്ഡലം ഭാരവാഹികളായ യുസുഫ് ആദൂര്‍, നവാസ് പള്ളിക്കാല്‍, മിയാദ് തളങ്കര, റഹീം ചെര്‍ക്കള സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും വൈസ് പ്രസിഡന്റ് ഉസ്മാന്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, KMCC Quiz winners felicitated
  < !- START disable copy paste -->

Post a Comment