Join Whatsapp Group. Join now!

മതേതരത്വ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ കരുത്ത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കരുതിയിരുന്ന നേതാവാണ് കെ വെളുത്തമ്പു: ഹക്കീം കുന്നില്‍

മതേതരത്വ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ കരുത്ത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കരുതിയിരുന്ന Kerala, News
വിദ്യാനഗര്‍: (my.kasargodvartha.com 11.06.2019) മതേതരത്വ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ കരുത്ത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കരുതിയിരുന്ന നേതാവാണ് കെ വെളുത്തമ്പുവെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ വെളുത്തമ്പുവിന്റെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപ്രവര്‍ത്തനരംഗത്ത് പ്രതിബദ്ധതയോടെ ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക പ്രശ്‌നപരിഹാരത്തോടൊപ്പം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെ വെളുത്തമ്പു നടത്തിയ ശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും ഹക്കീം കൂട്ടിച്ചേര്‍ത്തു.

ഛായാചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി. കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, അഡ്വ. എം സി ജോസ്, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, കെ വി ഗംഗാധരന്‍, കരുണ്‍ താപ്പ, കെ വി സുധാകരന്‍, സാജിദ് മൗവ്വല്‍, കെ മൊയ്തീന്‍ കുട്ടി ഹാജി, കടവങ്ങാനം കുഞ്ഞിക്കേളുനായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

K Veluthambu 3rd death anniversary marked, Kerala, News

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Veluthambu 3rd death anniversary marked, Kerala, News

Post a Comment