Join Whatsapp Group. Join now!

സിബിസ് യൂണിയന്‍ മാഗസിന്‍ 'കാല്‍പാടുകള്‍' പ്രകാശം ചെയ്തു

സിബിസ് യുണിയന്‍ പുറത്തിറക്കിയ പ്രഥമ മാഗസിന്‍ 'കാല്‍പാടുകള്‍' അജ്മാനില്‍ പ്രകാശനം ചെയ്തു. ഹാദിയ നാഷണല്‍ കമ്മിറ്റി അജ്മാന്‍ Kerala, News, CIBIS Union Magazine 'Kalpadukal' released
അജ്മാന്‍:  (my.kasargodvartha.com 27.05.2019) സിബിസ് യുണിയന്‍ പുറത്തിറക്കിയ പ്രഥമ മാഗസിന്‍ 'കാല്‍പാടുകള്‍' അജ്മാനില്‍ പ്രകാശനം ചെയ്തു. ഹാദിയ നാഷണല്‍ കമ്മിറ്റി അജ്മാന്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും പ്രമുഖ പണ്ഡിതനുമായ ഡോ. ബഹാഉദ്ദീന്‍ നദ് വി, സിബിസ് ചെയര്‍മാന്‍ സമീര്‍ വടക്കേക്കാട്, വൈസ് ചെയര്‍മാന്‍ ജി എസ് ഇബ്രാഹിം, കണ്‍വീനര്‍ നൗഫല്‍ ചേരൂര്‍ എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.

സിബിസ് അഡ്വാന്‍സ് കോഴ്‌സ് വിദ്യാര്‍ത്ഥികളും മാഗസിന്‍ എഡിറ്റോറിയല്‍ ടീം അംഗങ്ങളും സിബിസ് യൂണിയന്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. ദുബൈ ഹാദിയ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് (സിബിസ്) എന്ന കോഴ്‌സില്‍ പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും നിലവില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസം രൂപീകരിച്ച വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് സിബിസ് യൂണിയന്‍. സിബിസ് ഉസ്താദുമാരും സിബിസ് അഡ്വാന്‍സ് കോഴ്‌സ് വിദ്യാര്‍ത്ഥികളും എഴുതിയ സൃഷ്ടികളാണ് 'കാല്‍പാടുകള്‍'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CIBIS Union Magazine 'Kalpadukal' released
  < !- START disable copy paste -->

Post a Comment