Join Whatsapp Group. Join now!

സി പി എം അക്രമം അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി ആക്രമം Kerala, News, Muslim league against CPM
കാസര്‍കോട്: (my.kasargodvartha.com 27.04.2019) തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി ആക്രമം അഴിച്ച് വിട്ട സി പി എം പോളിംഗ് കഴിഞ്ഞതിന് ശേഷവും വ്യാപകമായി ആക്രമം നടത്തി പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും, അതുവഴി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

സി പി എമ്മിന്റെ എല്ലാ നുണ പ്രചാരണങ്ങളേയും അവഗണിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഠിനധ്വാനം ചെയ്ത
മുസ്ലിം ലീഗ് നേതാക്കളേയും പ്രവര്‍ത്തകരേയും തെരഞ്ഞ് പിടിച്ച് അക്രമിക്കുന്നത് സി പി എം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ്. ഭരണ സ്വാധീനം കൊണ്ടും പോലീസിനെ ചൊല്‍പടിക്ക് നിര്‍ത്തിയും നടത്തുന്ന ആക്രമം അപകടകരമായ സ്ഥിതിവിശേഷം ക്ഷണിച്ച് വരുത്തും. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുസ്ലിം ലീഗില്‍ നിന്നും നേരത്തെ പുറത്താക്കിയവരെ തെരഞ്ഞെടുപ്പ് വേളയില്‍ പൊക്കി കൊണ്ട് വന്ന് രാജി വാര്‍ത്ത സൃഷ്ടിച്ച് സായൂജ്യം അടഞ്ഞ സി പി എം. സ്വന്തം പാര്‍ട്ടിയില്‍ നിന്നും തെരഞ്ഞെടുപ്പ് വേളയില്‍ രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവരെ ഏരിയാ, ലോക്കല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയാണെന്ന് അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു.

അനാവശ്യമായി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുകള്‍ക്കും സി പി എം മാത്രമായിരിക്കും ഉത്തരവാദി. ജില്ലയില്‍ പാര്‍ട്ടിക്ക് സ്വാധിനമില്ലാത്ത പ്രദേശങ്ങളും ഉണ്ടെന്ന് സി പി എം മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim league against CPM
  < !- START disable copy paste -->

Post a Comment